കെ സുധാകരൻ
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും ചുമതലയേൽക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി അദ്ധ്യക്ഷന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനം തിരികെ ലഭിക്കാത്തതിനാൽ കെ സുധാകരൻ കടുത്ത അതൃപ്തിയിലാണ് എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാല് വരെ താത്കാലിക അദ്ധ്യക്ഷൻ എം എം ഹസനോട് തൽസ്ഥാനത്ത് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കെ. സുധാകരന്റെ അതൃപ്തി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നത്.
തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്നും എന്നാൽ അതിനു മുൻപ് നിർദേശം ലഭിച്ചാൽ ഒഴിയുമെന്നുമായിരുന്നു ഹസന്റെ പ്രതികരണം.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…