Kerala

സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കി ഐഡിപിഎ ഡോക്യുമെന്ററി പ്രദർശനം; തത്ത്വമയി ടിവിയുടെ ബാനറിൽ യദു വിജയകൃഷ്ണൻ സംവിധാനം ചെയ്‌ത ‘ദി ബാറ്റിൽ ഓഫ് കുളച്ചൽ ഉൾപ്പെടെ 9 ഡോക്യുമെന്ററികൾ പ്രേക്ഷകർക്ക് മുന്നിലേക്ക്

ദില്ലി :ഇന്ത്യൻ ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഡോക്യുമെന്ററി പ്രദർശനം മെയ് 16, 17 തീയതികളിൽ. രാജ്യത്തെ ശ്രദ്ധേയരായ സംവിധായകരുടെ ഒൻപതോളം ഡോക്യുമെന്ററികളാണ് രണ്ട് ദിവസങ്ങളിലായി അരങ്ങേറുന്നത്. വൈകുന്നേരം 7 മണിക്ക് ‘ദി തിയറ്റർ’ എന്ന വേദിയിൽ വെച്ചാണ് പ്രദർശനം നടക്കുക. സാമൂഹിക പ്രസക്തിയുള്ളതും ചരിത്രപരമായ പ്രാധാന്യമുള്ളതുമായ വിവിധ ഭാഷാ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. തത്ത്വമയി ടിവിയുടെ ബാനറിൽ യദു വിജയകൃഷ്ണൻ സംവിധാനം ചെയ്‌ത കുളച്ചൽ യുദ്ധത്തിന്റെ ചരിത്രം പറയുന്ന ‘ദി ബാറ്റിൽ ഓഫ് കുളച്ചൽ’ ഉൾപ്പെടയുള്ള ഡോക്യൂമെന്ററികളും ഈ പ്രത്യേക പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയ് 16 ശനിയാഴ്ച അഞ്ച് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വിഷ്ണു മോഹനും ദേവേന്ദുവും ചേർന്ന് സംവിധാനം ചെയ്ത ‘സാരി ആൻഡ് സ്ക്രബ്’ (Saree And Scrub) എന്ന മലയാളം ഡോക്യുമെന്ററി അന്ന് പ്രദർശിപ്പിക്കും. തത്ത്വമയി ടിവിയുടെ ബാനറിൽ യദു വിജയകൃഷ്ണൻ സംവിധാനം ചെയ്‌ത ‘ദി ബാറ്റിൽ ഓഫ് കുളച്ചൽ’, പങ്കജ് സെക്സാരിയയുടെ ‘ദി സ്പിന്നിംഗ് എക്സ്പീരിയൻസ്’, രചിത ഗോരവാലയുടെ ‘വിമൺ ഓഫ് മുൻസിയാരി’, റിതേഷ് ജെയിന്റെ ‘കടിയ ധ്രോ: ഗ്രാൻഡ് കാന്യോൺ ഓഫ് ഇന്ത്യ’ എന്നീ ചിത്രങ്ങളും അന്നേ ദിവസം പ്രേക്ഷകർക്ക് മുന്നിലെത്തും.

രണ്ടാം ദിവസമായ മെയ് 17-ന് നാല് ചിത്രങ്ങളാണ് അണിനിരക്കുന്നത്. സച്ചിൻ സുശീലും സൗരഭ് ഖാവ്‌ലെയും ചേർന്ന് സംവിധാനം ചെയ്ത ‘റെയിൽ സിനിമ – എ ജേർണി ത്രൂ സ്റ്റോറീസ്’ എന്ന ഹിന്ദി ചിത്രം ഇതിൽ പ്രധാനപ്പെട്ടതാണ്. വത്സല ശൗക്ലയുടെ ‘നഗർ സ്വരാജ്’, കെ. ഗോപിനാഥിന്റെ ‘തുളസി – മദർ ഓഫ് ഫോറസ്റ്റ്’, അഞ്ജലി സിംഗിന്റെ ‘സംഹാർ’ എന്നിവയാണ് പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. വിവിധ പ്രമേയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ഡോക്യുമെന്ററികൾ സിനിമയുടെ ഡോക്യുമെന്ററി ശാഖയെ ഗൗരവമായി കാണുന്നവർക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

11 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

11 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

11 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago