'If a bullet comes against you, you should shoot back and get help from Pakistan'; Khalistan terrorist organization has announced its support to those who are protesting in Delhi
ദില്ലി: കർഷകരുടെ പേരിൽ ദില്ലിയിൽ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഖാലിസ്ഥാൻ ഭീകര സംഘടന. ആയുധമെടുത്ത് അക്രമത്തിൽ ഏർപ്പെടാൻ നിർദ്ദേശം നൽകി ഖാലിസ്ഥാനി ഭീകരനും എസ്എഫ്‌ജെ നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ. പ്രതിഷേധം നടത്തുന്നവർക്കൊപ്പം സിഖ് ഫോർ ജസ്റ്റിസിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും പന്നൂൻ പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ ഈ സന്ദേശം പങ്കുവച്ചത്.
പാകിസ്ഥാനിലെ കർതാർപൂർ സാഹിബിലും രാജസ്ഥാന്റെ അന്താരാഷ്‌ട്ര അതിർത്തികളിലുമെല്ലാം ആയുധങ്ങൾ സുലഭമായി ലഭിക്കുമെന്നും, ഇത് ഉപയോഗിച്ച് ആക്രമണം നടത്തണമെന്നുമാണ് ഇയാൾ നിർദ്ദേശിച്ചത്.’പാകിസ്താനിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കും. നിങ്ങൾക്കെതിരെ ഒരു ബുള്ളറ്റ് വന്നാൽ തിരിച്ചും ബുള്ളറ്റ് ഉപയോഗിക്കണമെന്നും’ ഇയാൾ പ്രതിഷേധക്കാരോട് പറയുന്നു.
എന്നാൽ, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ അവകാശ വാദങ്ങൾ തള്ളി പാകിസ്ഥാൻ രംഗത്തെത്തി. ആയുധങ്ങൾ കൈമാറുമെന്ന വാദങ്ങൾ തെറ്റാണെന്നും, പാകിസ്ഥാനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും പാക് അധികാരികൾ ആരോപിച്ചു.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…