'If Congress had been dissolved after independence, the country would have been 5 decades ahead by now'; Prime Minister lashed out at Congress
മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ ജനങ്ങൾ ദാരിദ്ര്യത്തിൽ തന്നെ ജീവിക്കണമെന്നാണ് കോൺഗ്രസിന്റെ നയം. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ബിജെപിക്ക് സാധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുംബൈയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യക്കാരുടെ കഴിവുകളിൽ വിശ്വാസമില്ലാത്ത സർക്കാർ ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്നു. സ്വന്തം രാജ്യത്തെ ആളുകളെ അവർ മടിയന്മാരെന്ന് മുദ്രകുത്തി ചെങ്കോട്ടയിൽ നിന്ന് ഉറക്കെ വിളിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരിക്കലും സ്വന്തം രാജ്യത്തെ ആളുകളെ തള്ളി പറയാൻ ഒരു പ്രധാനമന്ത്രിക്കും സാധിക്കില്ല. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
മോദി നൽകുന്ന വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നില്ലെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ താൻ നൽകുന്ന വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം 500 വർഷങ്ങൾക്ക് ശേഷം പൂർത്തിയായിരിക്കുന്നു. ഇത് മോദി നൽകിയ ഉറപ്പായിരുന്നു. രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ 60 വർഷത്തോളം കോൺഗ്രസ് ശ്രമിച്ചു. എന്നാൽ അവർക്കതിന് സാധിച്ചില്ലെന്നും 10 വർഷം കൊണ്ട് രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ മോദിക്ക് സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar
കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം രാജ്യത്തെ സുരക്ഷാ…
അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…
ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution