Featured

BJPക്ക് എതിരായിരുന്നുവെങ്കിൽ ബിൻ ലാദനെ പോലും ഇവറ്റകൾ വീരപരിവേഷം നൽകിയേനെ !

ബിജെപിക്ക് എതിരാണോ, നിങ്ങൾക്ക് ഇന്ത്യയിൽ എന്ത് കുറ്റകൃത്യവും ചെയ്യാം. നിങ്ങൾക്ക് ആരെ വേണമെങ്കിലും കൊല്ലാം, പീഡിപ്പിക്കാം, അഴിമതി നടത്താം, നികുതി വെട്ടിക്കാം, മത തീവ്രവാദം നടത്താം അങ്ങനെ എന്ത് വൃത്തികേടും കാണിക്കാം. കൂടാതെ, എത്ര നീച പ്രവർത്തി ചെയ്തിട്ടും ബിജെപി, RSS, സംഘപരിവാർ എന്ന് പറഞ്ഞ് രണ്ട് തെറി വിളിച്ചാൽ നിങ്ങൾ പുണ്യവാളന്മാർ ആയി. അത്തരം ക്രിമിനലുകളെ വെളുപ്പിക്കാനും, വീരപരിവേഷം നൽകാനും കേരളത്തിലെ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും ശ്രമിക്കാറുണ്ട്. എന്നാൽ, ഇന്നലെ പാർലമെന്റിൽ നിന്ന് പുറത്താക്കപെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രിക്ക് എതിരെയുള്ള കുറ്റങ്ങൾ എന്താണെന്ന് നോക്കാം. പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ വ്യവസായ ഗ്രൂപ്പിൽ നിന്ന് രണ്ടു കോടി രൂപയും മറ്റ് ആഡംബര സമ്മാനങ്ങളും കോഴയായി സ്വീകരിച്ചു. പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേഡും ഒരു വ്യവസായ ഗ്രൂപ്പിന് നൽകി. ലോക്സഭയിൽ മഹുവ ചോദിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യങ്ങൾ പ്രകാരമായിരുന്നു. കൂടാതെ, ഇതിനായി മഹുവ പണവും വാങ്ങി. പദവി ദുരുപയോഗം ചെയ്ത് കോഴ വാങ്ങുക മാത്രമല്ല, പാർലമെന്റ് അംഗങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ നൽകിയ പോർട്ടലും ദുരുപയോഗം ചെയ്തു. ആ ക്രിമിനലിനെയാണ് കേരളത്തിലെ മാധ്യമങ്ങൾ വീര പരിവേഷം ചാർത്തി പൊക്കികൊണ്ട് നടക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കാരണം മറ്റൊന്നുമല്ല, അവർ ബിജെപിക്ക് എതിരാണ്, എന്നത് തന്നെ. ബിജെപിക്ക് എതിരായി എന്തെങ്കിലും പറഞ്ഞിരുന്നു എങ്കിൽ സാക്ഷാൽ ബിൻ ലാദനെ പോലും ഇവറ്റകൾ വെളുപ്പിച്ച് വീരപരിവേഷം നൽകുമായിരുന്നു.

ഇതിന് മുമ്പ് ഇന്ത്യയിൽ ഇതുപോലെ പാർലമെന്റിൽ ചോദ്യത്തിന് കോഴ ആരോപണം ഉയർന്നപ്പോൾ ആരോപണ വിധേയരായ എല്ലാ എം പി മാരെയും പുറത്താക്കിയതാണ് എന്നത് മാപ്രകൾക്ക് അറിയാത്ത കാര്യമല്ല. അന്ന് ഈ മാപ്രകൾ ആ എം പി മാരെ കുറിച്ച് ഏതൊക്കെയോ എഴുതിയിരുന്നു. പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആണ്, ചോദ്യം ചോദിക്കാൻ കോഴ വാങ്ങുന്നത് പോലുള്ള സംഭവം ജനാധിപത്യത്തിന് ഏറ്റ പ്രഹരമാണ്, കറുത്ത പാടാണ് എന്നൊക്കെ അന്ന് തള്ളി മറിച്ച മാപ്രകൾ, ഇന്ന് അതേ സംഭവത്തിന്റെ പേരിൽ ഒരു എംപി യെ പാർലമെന്റ് പുറത്താക്കിയപ്പോൾ ആ അഴിമതിക്കാരിയെ വെള്ളപൂശാൻ നടക്കുകയാണ്. എത്ര വലിയ ക്രിമിനൽ ആണെങ്കിലും ബിജെപിക്ക് എതിരാണ് എങ്കിൽ അതിപ്പോൾ രാജ്യ സുരക്ഷായുമായി ബന്ധപ്പെട്ട കാര്യം ആണെങ്കിൽ പോലും മാപ്രകൾ വെളുപ്പിച്ച് വീര പരിവേഷം നൽകും. എന്തായാലും അഴിമതിയുടെ കാര്യത്തിൽ കുത്ത് ഇന്ത്യ മുന്നണി ഒരു തരത്തിലും പിന്നോട്ടല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കൂട്ടത്തിൽ ആര് അഴിമതി കാണിച്ചാലും പിന്തുണയ്ക്കാൻ എല്ലാ അഴിമതി പാർട്ടികളും ഒരുമിക്കും. 5 അഴിമതി കേസിൽ ശിക്ഷിക്കപെട്ട ലാലു പ്രസാദ് യാദവ് മുതൽ കരിമണൽ കമ്പനിയുടെ മാസപ്പടി വാങ്ങി എന്ന ആരോപണം നേരിടുന്ന പിണറായി, കുഞ്ഞാലികുട്ടി, ചെന്നിത്തല എല്ലാം ഉൾപ്പെട്ടത് ആണല്ലോ ഈ കുത്ത് ഇന്ത്യ മുന്നണി. അപ്പോൾ പിന്നെ ഇങ്ങനെ സംഭവിച്ചില്ല എങ്കിലേ അത്ഭുതം ഉള്ളൂ. മാപ്രകൾ എന്തായാലും ഒരാഴ്ച ഈ വിഷയം ചർച്ച ചെയ്ത് മഹുവ മൊയ്ത്രി എന്ന അഴിമതിക്കാരിയെ വെള്ളപൂശി, കേരളത്തിൽ ഒരു വീരപരിവേഷം നൽകും.
അടുത്ത വർഷത്തെ കേരളത്തിലെ അന്തംകമ്മി – സുടാപ്പി കടലാസ് സംഘടനകളുടെ മുതൽ മാപ്ര സംഘടനകളുടെ വരെ പല പേരുകളിലുള്ള അവാർഡ് എന്തായാലും അഴിമതിക്കാരിയായ ഈ മഹതിക്ക് തന്നെ ആയിരിക്കും എന്ന് ഉറപ്പാണ്.

Anandhu Ajitha

Recent Posts

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

2 hours ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

2 hours ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

2 hours ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

2 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

20 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

20 hours ago