Elon Musk
ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കകം ലോകസമ്പന്നൻ ഇലോൺ മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് സോഷ്യൽമീഡിയകളിൽ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. താൻ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ സാധ്യതയുണ്ടെന്നാണ് മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ചത്. ‘നിഗൂഢമായ സാഹചര്യത്തിൽ ഞാൻ മരിക്കുകയാണെങ്കിൽ നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’ എന്ന ട്വീറ്റാണ് മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ചത്.
എന്നാൽ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റൊഗോസിൻ റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയതെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. സ്‌പേസ് എക്‌സ് കമ്പനിയുടെ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രൈൻ സൈന്യം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. യുക്രൈൻ സൈന്യത്തിന് സഹായം നൽകിയതിന് മസ്‌ക് മറുപടി നൽകേണ്ടി വരും എന്നാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം ഇതിന് പിന്നാലെയാണ് മസ്‌കിന്റെ ദുരൂഹത നിറഞ്ഞ ഈ ട്വീറ്റ്. മസ്‌കിന്റെ ട്വീറ്റിന് പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ‘ഇത് തമാശയല്ല’ എന്ന് മസ്‌കിന്റെ മാതാവ് മയെ മസ്‌ക് പറഞ്ഞു. മാപ്പ്, ജീവിച്ചിരിക്കാൻ തനിക്ക് കഴിയാവുന്നത് താൻ ചെയ്യുമെന്ന് മസ്‌ക് ട്വീറ്റിന് പ്രതികരിച്ചു. എന്ത് വിലകൊടുത്തും മസ്‌കിനെ സംരക്ഷിക്കുമെന്ന് നടനും കൊമേഡിയനുമായ റിക്കി ബെർവിക്ക് പറഞ്ഞു. കൂടാതെ മരിക്കുകയാണെങ്കിൽ ട്വിറ്റർ തനിക്ക് തരുമോയെന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും മസ്കിന്റെ ഈ ട്വീറ്റ് ചർച്ചയായിരിക്കുകയാണ്
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…