Kerala

ഭക്ഷണ വസ്തുക്കളുടെ പാക്കറ്റിൽ ഇനി തീയതിയും സമയവും കുറിച്ചില്ലെങ്കിൽ പണി കിട്ടും; പുതിയ ഉത്തരവിറക്കി ഹൈക്കോടതി

എറണാകുളം: ഭക്ഷണ വസ്തുക്കളുടെ പാക്കറ്റിൽ തയ്യാറാക്കിയ തീയതിയും സമയവും നിർബന്ധമായും രേഖപ്പെടുത്തണമെന്ന നിർദേശവുമായി ഹൈക്കോടതി. കാസർകോട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദയുടെ അമ്മ നൽകിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. വിദ്യാർത്ഥിനി അടുത്തിടെയാണ് ഷവർമ്മ കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.

പാഴ്‌സൽ മുഖേനയോ അല്ലാതെയോ വാങ്ങുന്ന ഭക്ഷണ വസ്തുക്കളിലും സമയവും തീയതിയും കുറിക്കണമെന്നും ഹൈക്കോടതി നിർദേശമുണ്ട്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഹോട്ടലുകളിൽ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

ഷവർമ്മ കഴിച്ചാണ് തന്റെ മകൾ മരിച്ചതെന്നും ഇതിൽ നടപടികൾ കൈക്കൊണ്ട് തനിക്ക് നഷ്ടപരിഹാരം തരണമെന്നുമായിരുന്നു ദേവനന്ദയുടെ മാതാവിന്റെ ഹർജി. കേസ് പരിഗണിച്ച കോടതിയ്‌ക്ക് മുമ്പാകെ നടപടികൾ വിശദീകരിക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ അഫ്‌സാന പർവീണും ഓൺലൈൻ വഴി ഹാജരായിരുന്നു. മയോണൈസ് ഉണ്ടാക്കുമ്പോൾ പച്ചമുട്ട ഉപയോഗിക്കാൻ പാടില്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഷവർമ്മ ഉണ്ടാക്കി വച്ചതിനു ശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ കഴിക്കാതെ വരുന്നതാണ് അപകടകാരണങ്ങളിൽ പ്രധാനമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

anaswara baburaj

Recent Posts

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

11 mins ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

35 mins ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

42 mins ago

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

50 mins ago

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

10 hours ago