Kerala

അടുക്കളയിൽ ഭക്ഷണം മാത്രമല്ല വേണ്ടി വന്നാൽ ആകാശത്തേക്കുള്ള ഉപഗ്രവും ഞങ്ങൾ പെണ്ണുങ്ങൾ ഉണ്ടാക്കും ; പൂർണമായും വനിതകൾ നിർമിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം ‘വീസാറ്റ്’ മായി പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനീയറിങ് വിദ്യാർത്ഥിനികൾ

തിരുവനന്തപുരം ; അടുക്കളയിൽ പെണ്ണിനെ തളച്ചിടുന്ന സമൂഹത്തിന് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ ഒരു പറ്റം വിദ്യാർത്ഥിനികൾ .കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിൽ അൾട്രാ വയലറ്റ് വികിരണങ്ങളുടെ സ്വാധീനം മനസ്സിലാക്കാനായി അടുത്ത പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തോടൊപ്പം ഭ്രമണപഥത്തിലെത്താൻ പോകുന്നത് പൂർണമായും വനിതകൾ നിർമിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ ‘വീസാറ്റ്’ ആണ്.

തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ സ്പേസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിമൻ എൻജിനീയേഡ് സാറ്റലൈറ്റ് (വീസാറ്റ്) നർമിച്ചത്. എൽബിഎസ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ.ലിസി ഏബ്രഹാമിന്റെ നേതൃത്വത്തിൽ മുപ്പതിലധികം വിദ്യാർഥികൾ ഉൾപ്പെടുന്ന വനിതാ സംഘത്തിന്റെ 3 വർഷത്തെ പ്രയത്നമാണ് വീസാറ്റിനു പിന്നിൽ. സംസ്ഥാനത്ത് പൂർണമായും വിദ്യാർഥികൾ മാത്രം ചേർന്നു നിർമിച്ച ആദ്യത്തെ ഉപഗ്രഹവുമിതാണ്. ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവുമായി (ഐഎസ്ആർഒ) എൽബിഎസ് കോളജ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. അടുത്ത മാസം അവസാനമോ നവംബർ ആദ്യവാരമോ ആകും അടുത്ത പിഎസ്എൽവി വിക്ഷേപണം നടക്കുക.

കോവിഡ് കാലത്താണ് ഇങ്ങനൊരു ഉപഗ്രഹം നിർമിക്കുന്നതിനുള്ള താൽപര്യം അറിയിച്ച് എൽബിഎസ് വിദ്യാർത്ഥികൾ ഐഎസ്ആർഒയ്ക്ക് കത്തയച്ചത്. വൈകാതെ തന്നെ ഐഎസ്ആർഒ കോളേജുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് 3 വർഷം കൊണ്ട് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്‌സി) കൂടി സഹകരണത്തോടെ ഉപഗ്രഹം യാഥാർഥ്യമാക്കുകയായിരുന്നു.. ഉപഗ്രഹത്തിൽ നിന്നുള്ള ഡേറ്റ (വിവരങ്ങൾ) ലഭിക്കുന്നതിനുള്ള ഗ്രൗണ്ട് സ്റ്റേഷൻ കോളജ് ക്യാംപസിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. അതു പ്രവർത്തന സജ്ജമാണ്. നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ പഠനമാണിതെന്ന് ഡോ.ലിസി ഏബ്രഹാം പറഞ്ഞു.

ബഹിരാകാശത്തിലെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അളക്കുന്നതിനും ഇത്തരം വികിരണങ്ങൾക്ക് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉഷ്ണതരംഗത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എത്രമാത്രം സ്വാധീനമുണ്ടെന്നു മനസ്സിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചന്ദ്രയാൻ 3 വലിയ വിജയമായപ്പോൾ അതിന് ചുക്കാൻ പിടിച്ച ഒട്ടനവധി പെൺ ശക്തികളെ കണ്ട ഭാരതത്തിന് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം കൂടിയാണിത് .

anjali nair

Recent Posts

അത്യുന്നതങ്ങളിൽ ! 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

ദില്ലി: അഡിറ്റീവ് മാനുഫാക്ചറിംഗ് (എഎം) അഥവാ 3 ഡി പ്രിന്റിംഗ് – സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ…

5 mins ago

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം ! യാത്രക്കിടെ സൂര്യാഘാതമേറ്റത് നിലമ്പൂർ സ്വദേശിയായ അമ്പത്തിനാലുകാരന്

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. മലപ്പുറം നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിനാണ് (54) സൂര്യാഘാതമേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ…

14 mins ago

കൊച്ചി നഗര മധ്യത്തിലെ ഫ്ലാറ്റിൽ പോലീസിന്റെ മിന്നൽ പരിശോധന ! വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഗുണ്ടാ സംഘം പിടിയിൽ

കൊച്ചി: വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഏഴംഗ ഗുണ്ടാംസംഘം പിടിയിലായി. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പോലീസും…

37 mins ago

ആറ് മാസം കൊണ്ട് ഒരു ദശലക്ഷം യാത്രാക്കാർ ! കുതിച്ചുയർന്ന് നമോ ഭാരത് ട്രെയിൻ; സുവർണ നേട്ടവുമായി ഇന്ത്യൻ റെയിൽവേ

ദില്ലി : ജനഹൃദയങ്ങളിൽ ഇടംപിടിച്ച് നമോ ഭാരത് ട്രെയിനുകൾ. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോൾ ഒരു ദശലക്ഷം ആളുകളാണ്…

39 mins ago

കെട്ടടങ്ങാതെ സന്ദേശ് ഖലി!സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദം മൂലം’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

സന്ദേശ് ഖലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. സന്ദേശ് ഖാലിയിലെ സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ…

44 mins ago

പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നതിന് പിന്നിൽ കൃത്യമായ അജണ്ട ! കോൺ​ഗ്രസിന് പാകിസ്ഥാനിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ എല്ലാം വ്യക്തം ; രേവന്ത് റെഡ്ഡിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല

ദില്ലി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നതിന് പിന്നിൽ കോൺ​ഗ്രസിന് കൃത്യമായ…

46 mins ago