Kerala

ശബരിമല – മാളികപ്പുറം മേല്‍ശാന്തി നിയമന അഭിമുഖം സെപ്റ്റംബര്‍ 14,15 തീയതികളില്‍ നടക്കും ; അഭിമുഖത്തിന് വേദിയാകുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനം

ശബരിമല ക്ഷേത്രത്തിലെ മേൽശാന്തിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖം ഈ മാസം 14നും മാളികപ്പുറം മേൽശാന്തിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖം ഈ മാസം 15 നും യഥാക്രമം തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും.

ശബരിമല മേല്‍ശാന്തിയ്ക്ക് ആകെ 83 ഉം മാളികപ്പുറത്തേക്ക് ആകെ 54 ഉം അപേക്ഷകളാണ്
ലഭിച്ചത്.സൂക്ഷ്മപരിശോധനയ്ക്കും രേഖാപരിശോധനയ്ക്കും വിജിലന്‍സ് അന്വേഷണത്തിനും ശേഷം വന്ന യോഗ്യതാപട്ടികയില്‍ ശബരിമലയിലേക്ക് ആകെ 51 പേരും മാളികപ്പുറത്തേക്ക് 36 ഉം പേര്‍
അഭിമുഖത്തിനായി യോഗ്യത നേടിയിട്ടുണ്ട്.ഇന്‍റര്‍വ്യൂവിനു ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പിനായുള്ള അന്തിമപട്ടിക തയ്യാറാക്കും.

തുലാമാസം ഒന്നിന് (ഒക്ടോബര്‍ 18 ന്) ശബരിമല ക്ഷേത്രനടതുറക്കുന്ന ദിവസം ശബരിമല ക്ഷേത്ര തിരുനടയിലും മാളികപ്പുറം ക്ഷേത്രനടയിലുമായി മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ വിശ്ചികം ഒന്നിന് ശബരിമലയിലെത്തി സ്ഥാനം ഏറ്റെടുക്കും.14 നും 15 നും നടക്കുന്ന അഭിമുഖത്തിലേക്ക് യോഗ്യത നേടിയവരുടെ പട്ടിക www.travancoredevaswomboard.orgഎന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

anjali nair

Recent Posts

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

4 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

4 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

4 hours ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

5 hours ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

5 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

6 hours ago