General

അനധികൃതമായി പണിത മദ്രസകൾ പൊളിച്ചുമാറ്റും; സർവയോട് എതിർപ്പില്ലെന്ന് ഇസ്ലാമിക് സെമിനാരി

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ സർവ്വേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് പ്രമുഖ ഇസ്ലാമിക് സെമിനാരി ദാറുൽ ഉലൂം ദിയോബന്ദ്. ചിലർ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എല്ലാ സ്ഥാപനങ്ങളും മുഴുവൻ സംവിധാനവും അപമാനിക്കപ്പെടരുതെന്ന് സംഘടന വ്യക്തമാക്കി.

ഒന്നും മറച്ചുവെക്കാനില്ലാത്തതിനാൽ സർവേയിൽ സഹകരിക്കാൻ എല്ലാ മദ്രസ മാനേജ്‌മെന്റുകളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സംഘടന അദ്ധ്യക്ഷൻ വ്യക്തമാക്കി. മാനേജ്മെന്റുകൾ ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ നൽകണമെന്നും അവരുടെ പരിസരത്ത് ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഭൂരേഖകൾ ഓഡിറ്റ് റിപ്പോർട്ടുകൾ തുടങ്ങിയ രേഖകളും തയ്യാറാക്കി സൂക്ഷിക്കണമെന്നും അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

സർക്കാർ ഭൂമിയിൽ അനധികൃതമായി മദ്രസ പണിയുകയും കോടതി അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ശരിയത്ത് ഇത് അനുവദിക്കാത്തതിനാൽ മുസ്ലീങ്ങൾ തന്നെ അത് നീക്കം ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Rajesh Nath

Recent Posts

ഇപ്പൊ ശര്യാക്കി തരാം ! ഞാനൊന്ന് ടൂർ പോയി വന്നോട്ടെ

മാർച്ച്‌ 24 ന് എല്ലാ റോഡിന്റെയും പണി തീരും ; ഏത് വർഷത്തെ മാർച്ച്‌ 24 ആണ് മേയറെ പറഞ്ഞത്…

5 mins ago

പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതി ! മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും ; സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും…

34 mins ago

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി അന്തരിച്ചു ; സംസ്കാരം നാളെ

പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ…

2 hours ago

തെരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ ബിജെപി മാറ്റി കളഞ്ഞു

പ്രതിപക്ഷത്തിന് പോലും മോദി ജയിക്കുമെന്ന് ഉറപ്പാണ് ; എത്ര സീറ്റ് നേടുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ

2 hours ago

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

2 hours ago