തിരുവനന്തപുരം: വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ക്കപ്പുറം അമാനുഷിക ശക്തിയാല്‍ നവജാത ശിശുവിന്റെ ശ്വാസതടസം മാറിയെന്നു സാക്ഷ്യപ്പെടുത്തിയ ഡോക്റ്റര്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തൃശൂര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന്‍ ഡോ. വി.കെ. ശ്രീനിവാസനാണ് ഐഎംഎ നോട്ടീസ് നല്‍കിയത്.
ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമെന്ന് ഡോക്ടര്‍ വി.കെ. ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തിയത്. മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയില്‍ വെച്ച് കുട്ടിയുടെ മാതാവ് പ്രാര്‍ത്ഥിച്ചുവെന്നും പിറ്റേന്ന് ഡോക്ടര്‍ ശ്രീനിവാസന്‍ വന്നപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്റ്റര്‍മാരുടെ സംഘവും പിന്നിട് വത്തിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ സംഘവും മെത്രാന്‍ സമിതിയുമൊക്കെ അംഗീകരിച്ചതെന്നുമൊക്കെയാണ് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഡോക്റ്റര്‍ ശ്രീനവാസനും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാഡിയും മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി വത്തിക്കാനിലും പോയിരുന്നു. ഇതോടെ ഐഎംഎയ്‌ക്കെതിരേ സോഷ്യല്‍മീഡിയിയല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരേയും വ്യാജചികിത്സകര്‍ക്കെതിരേയും നിരന്തരം പോരാടുന്ന ഐഎംഎ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അമാനുഷിക ശക്തിയുടെ കാര്യം ഒരു ഡോക്റ്റര്‍ തന്നെ പ്രചരിപ്പിച്ചിട്ട് നടപടി എടുക്കാത്ത് എന്നായിരുന്നു സോഷ്യല്‍മീഡിയയുടെ ചോദ്യം. ഒടുവില്‍ വിമര്‍ശനം അതിശക്തമായപ്പോഴാണ് ഇപ്പോള്‍ ഡോക്റ്റര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…