Saturday, May 18, 2024
spot_img

നവജാത ശിശുവിന്റെ ശ്വാസതടസം മാറ്റിയത് മറിയം ത്രേസ്യയുടെ അത്ഭുതമെന്ന് പ്രമുഖ ഡോക്റ്ററുടെ സാക്ഷ്യപ്പെടുത്തല്‍; വിശുദ്ധ പ്രഖ്യാപനത്തിന് വത്തിക്കാനിലും പോയി; ശ്രീനിവാസന് ഐഎംഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ക്കപ്പുറം അമാനുഷിക ശക്തിയാല്‍ നവജാത ശിശുവിന്റെ ശ്വാസതടസം മാറിയെന്നു സാക്ഷ്യപ്പെടുത്തിയ ഡോക്റ്റര്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തൃശൂര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന്‍ ഡോ. വി.കെ. ശ്രീനിവാസനാണ് ഐഎംഎ നോട്ടീസ് നല്‍കിയത്.

ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമെന്ന് ഡോക്ടര്‍ വി.കെ. ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തിയത്. മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയില്‍ വെച്ച് കുട്ടിയുടെ മാതാവ് പ്രാര്‍ത്ഥിച്ചുവെന്നും പിറ്റേന്ന് ഡോക്ടര്‍ ശ്രീനിവാസന്‍ വന്നപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്റ്റര്‍മാരുടെ സംഘവും പിന്നിട് വത്തിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ സംഘവും മെത്രാന്‍ സമിതിയുമൊക്കെ അംഗീകരിച്ചതെന്നുമൊക്കെയാണ് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഡോക്റ്റര്‍ ശ്രീനവാസനും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാഡിയും മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി വത്തിക്കാനിലും പോയിരുന്നു. ഇതോടെ ഐഎംഎയ്‌ക്കെതിരേ സോഷ്യല്‍മീഡിയിയല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരേയും വ്യാജചികിത്സകര്‍ക്കെതിരേയും നിരന്തരം പോരാടുന്ന ഐഎംഎ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അമാനുഷിക ശക്തിയുടെ കാര്യം ഒരു ഡോക്റ്റര്‍ തന്നെ പ്രചരിപ്പിച്ചിട്ട് നടപടി എടുക്കാത്ത് എന്നായിരുന്നു സോഷ്യല്‍മീഡിയയുടെ ചോദ്യം. ഒടുവില്‍ വിമര്‍ശനം അതിശക്തമായപ്പോഴാണ് ഇപ്പോള്‍ ഡോക്റ്റര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Related Articles

Latest Articles