IMF AID TO SRILANKA
കൊളംബോ: വൻ സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കക്ക് അടിയന്തിര സഹായമായി 15000 കോടി അനുവദിക്കാൻ അന്താരാഷ്‌ട്ര നാണ്യ നിധിയുടെ തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ശ്രീലങ്കൻ ഭരണകൂടവും ഐ എം എഫും ഒപ്പിട്ടു. ശ്രീലങ്കയുടെ സമഗ്രമായ സാമ്പത്തിക സുസ്ഥിര വികസനത്തിനാണ് പണം നൽകുന്നത്. ഒപ്പം കടക്കെണിയിൽ നിന്ന് തലയൂരാനുള്ള മാർഗ്ഗരേഖകളും ഐഎംഎഫ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തിലെ സാമ്പത്തിക മാർഗ്ഗരേഖകളനുസരിച്ച് നീങ്ങാൻ ശ്രീലങ്കയ്‌ക്ക് പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്. ശ്രീലങ്കയുടെ സാമ്പത്തിക പ്രശ്‌നത്തിൽ അന്താ രാഷ്‌ട്ര തലത്തിലുള്ള ഇടപെടൽ അനിവാര്യമാണെന്ന് ഇന്ത്യ ഐക്യരാഷ്‌ട്ര സഭയെ അറിയിച്ചിരുന്ന പശ്ചാത്തലത്തിൽ ഐഎംഎഫിന്റെ ഇടപെടൽ ചൈനയുടെ പിടി അയയ്‌ക്കാൻ ഏറെ നിർണ്ണായകമാണ്.
ചൈനയുമായുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ ഫലമായാണ് രാജ്യം വലിയ കടക്കെണിയിലായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനാണ് ലോകരാജ്യങ്ങളുടെ സഹായം ശ്രീലങ്കക്ക് വേണ്ടത്. രാജ്യത്ത് വലിയ തോതിൽ ഭക്ഷ്യ ക്ഷാമവും, ഇന്ധന ക്ഷാമവും നേരിടുകയാണ്. വിലക്കയറ്റം രൂക്ഷമാണ്. ജന ജീവിതം ദുരിതപൂർണ്ണമായതോടെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഭരണമാറ്റത്തോടെയാണ് താൽക്കാലികമായെങ്കിലും ശമനമായത്
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…