Ramayana
രാമായണം വായിച്ചാലുള്ള ഗുണങ്ങൾ …. | RAMAYANA
ഇരുപതിനായിരം ശ്ലോകങ്ങളോടെയാണ് വാത്മീകി മഹര്‍ഷി രാമായണ കഥ കാവ്യരൂപത്തില്‍ എഴുതിത്തീര്‍ത്തത്. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായാണ് രാമായണം രചിച്ചത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാത്മീകി മഹര്‍ഷി എഴുതിയതല്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും പറയപ്പെടുന്നു.
കര്‍ക്കിടകത്തില്‍ എന്തുകൊണ്ട് രാമായണം ചൊല്ലുന്നു?
കാലവര്‍ഷം കലിതുള്ളുന്ന സമയമാണ് കര്‍ക്കിടകം. പ്രകൃതിയുടെ നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് ഒരാളുടെ കുടുംബത്തില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കാലങ്ങളായി പിന്തുടരുന്ന രീതിയാണ് കര്‍ക്കിടകത്തിലെ രാമായണ പാരായണം. കേരളീയരെ സംബന്ധിച്ചിടത്തോളം, രാമായണം വായിക്കുന്നത് ഒരു ആത്മീയ ശുദ്ധീകരണമാണ്. അത് അവരുടെ കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒരുതരം പാരമ്പര്യമാണ്. രാമായണ പാരായണം ഒരു മനുഷ്യനെന്ന നിലയില്‍ അവതാര യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകുന്നു. ഒരു കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ എന്തുതന്നെയായാലും ഒരു മനുഷ്യന്‍ എങ്ങനെ സദ്ഗുണങ്ങളെ ഉയര്‍ത്തിപ്പിടിക്കണം എന്ന് ശ്രീരാമന്‍ നിങ്ങളെ പഠിപ്പിക്കുന്നു.
ഓരോ വീട്ടിലും രാമായണ പാരായണം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുന്നു. നല്ലതിനെ ബഹുമാനിക്കുകയും നേട്ടങ്ങള്‍ക്കായി മോശം മാര്‍ഗം സ്വീകരിക്കാതിരിക്കുകയും കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനായി നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. സഹോദരങ്ങളുമായുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ എങ്ങനെ സ്‌നേഹിക്കണം, ബഹുമാനിക്കണം എന്നെല്ലാം പഠിപ്പിക്കുന്നു. ഒരു പിതാവും മകനും, ഭര്‍ത്താവും ഭാര്യയും, സഹോദരങ്ങള്‍, ഭരണാധികാരികളും പൗരന്മാരും തമ്മിലുള്ള ബന്ധം എന്നിങ്ങനെയെല്ലാമുള്ള ബന്ധങ്ങളുടെ വില എന്താണെന്ന് രാമായണം നിങ്ങളെ ബോധവാന്‍മാരാക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…