ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയെ (പിടിഐ) നിരോധിക്കാനൊരുങ്ങി പാക് ഭരണകൂടം. പാർട്ടിയെ നിരോധിക്കാനും ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി വെളിപ്പെടുത്തിയത്. രാജ്യം മുന്നോട്ടേക്ക് പോകണമെങ്കില്‍ പിടിഐ ഉണ്ടാകാന്‍ പാടില്ല. പിടിഐയും രാജ്യവും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്നും അത്താവുള്ള മന്ത്രി തരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെയ് ഒമ്പതിലെ കലാപം, വിദേശ ഫണ്ടിങ് കേസ്, അമേരിക്കയില്‍ പാസാക്കിയ പ്രമേയം തുടങ്ങിയവയില്‍ പിടിഐയ്ക്കുള്ള പങ്ക് സംബന്ധിച്ച വിശ്വസനീയമായ തെളിവുള്ള സാഹചര്യത്തിലാണ് നിരോധനമെന്നാണ് പാക് സര്‍ക്കാരിന്റെ നിലപാട്. അന്താരാഷ്ട്ര നാണയനിധിയുമായി പാകിസ്താന്‍ ഉണ്ടാക്കിയ കരാര്‍ അട്ടിമറിക്കാനും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ശ്രമിച്ചുവെന്നാണ് ആരോപണം. ഭരണഘടനയിലെ ചട്ടം 17-പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാനും വിഷയം സുപ്രീംകോടതിയിലേക്ക് റഫര്‍ ചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…