2014 തെരഞ്ഞെടുപ്പിനിടെ നരേന്ദ്രമോദിയെ കഷണങ്ങളാക്കി നുറുക്കുമെന്ന് പരസ്യമായി പ്രസംഗിച്ച ഇമ്രാൻ മസൂദിനെ സഹറാൻപൂറിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ആദ്യത്തെ സ്ഥാനാർഥി പട്ടിക വ്യാഴാഴ്‌ചയാണ് പാർട്ടി പ്രഖ്യാപിച്ചത്. 13 പേരുടെ ഈ സ്ഥാനാർഥി പട്ടികയിലാണ് സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും പ്രിയങ്കയോടുമൊപ്പം ഇമ്രാൻ മസൂദിന്റെ പേരും ഇടംപിടിച്ചത്.
2014 ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇമ്രാൻ നരേന്ദ്രമോദിയ്‌ക്കെതിരെ പരസ്യമായ ഭീഷണിമുഴക്കിയത്. ഗുജറാത്തിൽ നാല് ശതമാനം മുസ്ലിംങ്ങൾ മാത്രമാണ് ഉള്ളത്. ഇവിടെ യുപിയിൽ 42 ശതമാനമുണ്ട്. യുപിയെ ഗുജറാത്ത് ആക്കാൻ ശ്രമിച്ചാൽ മോദി തുണ്ടം തുണ്ടം ആകുമെന്നായിരുന്നു പ്രഖ്യാപനം. വിദ്വേഷപ്രസംഗത്തെ തുടർന്ന് ജയിലിലായ ഇമ്രാൻ പിന്നീട് ജാമ്യത്തിലിറങ്ങി.
2014 ഇലക്ഷനിൽ സഹരാൻപൂരിൽ കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപിയുടെ രാഘവ് ലഖൻപാൽ വിജയിച്ചിരുന്നു. 2016 മുതൽ ഇമ്രാൻ മസൂദ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും യുപിയിലെ കോൺഗ്രസിന്റെ പ്രധാന നേതാവുമാണ്.
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…