2014 തെരഞ്ഞെടുപ്പിനിടെ നരേന്ദ്രമോദിയെ കഷണങ്ങളാക്കി നുറുക്കുമെന്ന് പരസ്യമായി പ്രസംഗിച്ച ഇമ്രാൻ മസൂദിനെ സഹറാൻപൂറിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ആദ്യത്തെ സ്ഥാനാർഥി പട്ടിക വ്യാഴാഴ്‌ചയാണ് പാർട്ടി പ്രഖ്യാപിച്ചത്. 13 പേരുടെ ഈ സ്ഥാനാർഥി പട്ടികയിലാണ് സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും പ്രിയങ്കയോടുമൊപ്പം ഇമ്രാൻ മസൂദിന്റെ പേരും ഇടംപിടിച്ചത്.

2014 ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇമ്രാൻ നരേന്ദ്രമോദിയ്‌ക്കെതിരെ പരസ്യമായ ഭീഷണിമുഴക്കിയത്. ഗുജറാത്തിൽ നാല് ശതമാനം മുസ്ലിംങ്ങൾ മാത്രമാണ് ഉള്ളത്. ഇവിടെ യുപിയിൽ 42 ശതമാനമുണ്ട്. യുപിയെ ഗുജറാത്ത് ആക്കാൻ ശ്രമിച്ചാൽ മോദി തുണ്ടം തുണ്ടം ആകുമെന്നായിരുന്നു പ്രഖ്യാപനം. വിദ്വേഷപ്രസംഗത്തെ തുടർന്ന് ജയിലിലായ ഇമ്രാൻ പിന്നീട് ജാമ്യത്തിലിറങ്ങി.

2014 ഇലക്ഷനിൽ സഹരാൻപൂരിൽ കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപിയുടെ രാഘവ് ലഖൻപാൽ വിജയിച്ചിരുന്നു. 2016 മുതൽ ഇമ്രാൻ മസൂദ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും യുപിയിലെ കോൺഗ്രസിന്റെ പ്രധാന നേതാവുമാണ്.