ഇലോൺ മസ്‌ക്, ഗൗതം അദാനി
ഇലോൺ മസ്‌ക് 2027 ഓടെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ ആകുമെന്ന് ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമിയുടെ പുതിയ റിപ്പോര്‍ട്ട്. മസ്കിന്റെ കമ്പനികളായ ടെസ്‌ല, സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് എന്നിവ വിശകലനം ചെയ്തതിൽ നിന്ന് മസ്കിൻറെ സമ്പത്ത് വർഷത്തിൽ ശരാശരി 110 ശതമാനം എന്ന നിരക്കിൽ വളരുന്നു എന്നാണ് ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി കണ്ടെത്തിയിരിക്കുന്നത്.
ട്രില്യണയർ പദവി നേടുന്ന രണ്ടാമത്തെയാളായി ഇന്ത്യയിലെ ഗൗതം അദാനി മാറുമെന്ന് അക്കാദമിയുടെ വിശകലനം സൂചിപ്പിക്കുന്നു. അദാനിയുടെ വാർഷിക വളർച്ചാ നിരക്ക് ഇപ്പോഴത്തെ 123 ശതമാനത്തിൽ തന്നെ തുടരുകയാണെങ്കിൽ 2028ൽ അത് സംഭവിക്കുമെന്നാണ് റിപ്പോർട്ട്.
ടെക് സ്ഥാപനമായ എൻവിഡിയയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ ജെൻസൻ ഹുവാങ്, ഇന്തോനേഷ്യൻ ഊർജ-ഖനന വ്യവസായി പ്രജോഗോ പാൻഗെസ്റ്റു എന്നിവരും അവരുടെ വളർച്ച തുടരുകയാണെങ്കിൽ 2028ൽ ശതകോടീശ്വരന്മാരാകും. 2030ൽ ഒരു ട്രില്യൺ ഡോളർ നേടാനുള്ള പാതയിലാണ് മെറ്റയുടെ സിഇഒ മാർക്ക് സുക്കർബർഗ്. വൻതോതിലുള്ള സമ്പത്തിൻറെ ഇത്തരം ഏകീകരണം ഗുരുതരമായ സാമൂഹിക പ്രതിസന്ധിയായി മാറുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധൻമാർക്കിടയിലുണ്ട്. ദരിദ്രരായ 66 ശതമാനത്തേക്കാൾ സമ്പന്നരായ ഒരു ശതമാനത്തിൻറെ വളർച്ച മനുഷ്യരാശിക്ക് കൂടുതൽ അപകടം വരുത്തുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…