ദില്ലി : ബംഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ തകർത്ത് ഇന്ത്യാ വിരുദ്ധർ. 1971ലെ യുദ്ധത്തിന് ശേഷം പാകിസ്ഥാൻ കീഴടങ്ങിയ നിമിഷം അനുസ്‌മരിപ്പിക്കുന്ന പ്രതിമ തകർക്കപ്പെട്ടതിന്റെ ചിത്രങ്ങൾ ശശി തരൂർ എം പിയാണ് എക്‌സിലൂടെ പങ്കുവച്ചിരിക്കുന്നത്. എല്ലാ വിശ്വാസങ്ങളിലുമുള്ള ബംഗ്ലാദേശികളുടെ താല്പര്യങ്ങൾ കണക്കിലെടുത്ത് മുഹമ്മദ് യൂനുസും ഇടക്കാല സർക്കാരും രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമെന്നും ശശി തരൂർ എക്‌സിൽ കുറിച്ചു.
ഷഹീദ് മെമ്മോറിയൽ കോംപ്ളക്‌സ്, മുജിബ്‌നഗർ എന്നിവിടങ്ങളിലെ പ്രതിമകൾ തകർക്കപ്പെട്ട നിലയിൽ കാണുന്നതിൽ സങ്കടമുണ്ട്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ഹിന്ദുക്കളുടെ വീടുകൾ എന്നിവയ്ക്ക് നേരെ പലയിടത്തും ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഇതും സംഭവിച്ചിരിക്കുന്നത്. ചില പ്രതിഷേധക്കാരുടെ അജണ്ട വ്യക്തമാണെന്നും ശശി തരൂർ പറയുന്നു.
എല്ലാ വിശ്വാസങ്ങളിലുമുള്ള ബംഗ്ലാദേശികളുടെ താല്പര്യങ്ങൾ കണക്കിലെടുത്ത് മുഹമ്മദ് യൂനുസും ഇടക്കാല സർക്കാരും രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഈ സംഘർഷ സമയത്ത് ഇന്ത്യ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമുണ്ട്. എന്നിരുന്നാലും ഈ അരാജകത്വ നടപടികൾ അംഗീകരിക്കാനാവില്ലെന്നും ശശി തരൂർ എക്‌സിൽ കുറിച്ചു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…