ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
പത്തനംതിട്ട : ശബരിമലയില്‍ മരണങ്ങളുണ്ടായാല്‍ മൃതദേഹം സ്ട്രച്ചറിൽ താഴെയിറക്കരുതെന്ന് ഹൈക്കോടതി. പകരം ആംബുലന്‍സുകള്‍ ഉപയോഗിക്കണമെന്നാണ് നിർദേശം. അസുഖബാധിതരായവരെ താഴെ ഇറക്കാന്‍ നേരത്തേതന്നെ ആംബുലന്‍സ് സംവിധാനമുണ്ട്. ഈ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്ന് താഴെയിറക്കരുതെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയിലേക്ക് തീര്‍ഥാടകര്‍ മുകളിലേക്ക് കയറുമ്പോള്‍ അതിന് തൊട്ടടുത്തുകൂടി മൃതദേഹങ്ങള്‍ താഴെയിറക്കുന്നത് തീർത്ഥാടകർക്ക് മാനസിക വിഷമവും ബുദ്ധിമുട്ടുമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.
ശബരിമലയില്‍ ഓരോ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തും 150-ഓളം പേര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നാല്‍പ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകാറുമുണ്ട്. എന്നാൽ, മൃതദേഹങ്ങള്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രികയിൽനിന്ന് സ്‌ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കുകയാണ് ചെയ്യാറുള്ളത്. ഇനിമുതൽ അങ്ങനെ ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…