In just 15 minutes, four vaults were broken into and money looted; Burglary in an uninhabited house; The police started searching for the thie
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ആൾത്താമസമില്ലാത്ത വീട്ടിലും മോഷണം. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച പണവും, വീട്ടിൽ നിന്ന് 13 പവൻ സ്വർണ്ണവുമാണ് മോഷണം പോയത്. വെറും 15 മിനിറ്റിനുള്ളിലാണ് മോഷ്ടവ് ഭണ്ഡാരങ്ങൾ പൊളിച്ച് കവർച്ച നടത്തിയത്.
പുലർച്ചെ 12.05 നാണ് തിരുമന മഹാവിഷ്ണു ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറാനാണ് ആദ്യം ശ്രമിച്ചത്. ഇത് നടക്കാതെ വന്നപ്പോൾ ശ്രീകോവിലിനുള്ളിൽ കയറാനും ശ്രമം. അതിലും പരാജയപ്പെട്ടപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നത്. നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണമെടുത്ത് ക്ഷേത്രം വിട്ടത് 12.20 നെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവിടത്തെ കവർച്ചയ്ക്ക് ശേഷമാണ് കള്ളൻ തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിൽ കയറിയതെന്നാണ് പോലീസിന്റെ നിഗമനം. ഇവിടെ നിന്ന് 13 പവൻ സ്വർണം കവർന്നിട്ടുണ്ട്.
ഭണ്ഡാരത്തിലെ നാണയങ്ങൾ ഈ വീട്ടിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഗോപിനാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഡോക്ടർ സനീഷ് രാജ് നാട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വടകര പോലീസ് അന്വേഷണമാരംഭിച്ചു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…