സംഭവത്തിൽ പരിക്കേറ്റ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ
കൊച്ചി : പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് കുത്തേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത തമിഴ്‌നാട് സ്വദേശികളായ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം.
സായ്‌രാജ്, പോൾകണ്ണൻ എന്നിവർ ഇന്ന് രാവിലെയാണ് ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് കടന്നത്. ഇവരെത്തിയ ബൈക്കിന് നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നില്ല. വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുൾപ്പെടെ കൈമാറി. ഇതിനെത്തുടർന്നാണ് ഇടപ്പള്ളിയിൽനിന്നു പാലാരിവട്ടം ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന പ്രതികളെ ട്രാഫിക് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…