Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! നാല് വയസുകാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ സമ്മതിക്കുന്ന രേഖ നേരത്തെ പുറത്തു വന്നിരുന്നു . ഇതോടൊപ്പം ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ഡോക്ടർ കുറിച്ചിട്ടുണ്ട്. ഇതോടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാവുകയാണ്.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ചികിത്സാ പിഴവ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേ സമയം പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിർദേശം നൽകിയത്.

ഇന്ന് രാവിലെ 9.30നാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. ആറ് കൈവിരലുകൾ ഉള്ള നാല് വയസുകാരി, ആറാം വിരൽ നീക്കം ചെയ്യാനായാണ് ചെറുവണ്ണൂർ മധുര ബസാറിലെ കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ, അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. എന്നാൽ ശസ്ത്രക്രിയ ചെയ്ത് മാറ്റേണ്ട ആറാം വിരല്‍ നീക്കം ചെയ്തിരുന്നതുമില്ല. ആറാം വിരല്‍ നീക്കേണ്ട ശസ്ത്രക്രിയ ആണ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സിന്‍റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

5 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

6 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

7 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

7 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

13 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

14 hours ago