പോത്തിനെ കിണറിനു പുറത്തെത്തിച്ചപ്പോൾ
മലപ്പുറം : കൊണ്ടോട്ടി കൂട്ടലിങ്ങലിൽ വിരണ്ടോടിയ പോത്ത് വീണത് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ. ഇന്ന് രാവിലെ11 മണിയോടെയാണ് സംഭവം. കൂട്ടാലിങ്ങൽ അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദിന്റെ 250 കിലോയോളം ഭാരമുള്ള പോത്താണ് വാഹനത്തിൽനിന്ന് ഇറക്കുമ്പോൾ വിരണ്ടോടുകയും പിന്നാലെ കിണറ്റിൽ വീഴുകയും ചെയ്തത്.
ഉടനെ വീട്ടുകാർ മുണ്ടുപറമ്പ് അഗ്നിരക്ഷാ സേനയിൽ വിവരമറിയിച്ചു.സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എക്സ്റ്റൻഷൻ ലാഡർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി പോത്തിനെ ബെൽറ്റ് ധരിപ്പിച്ച് മറ്റ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ മുകളിലേക്കു വലിച്ചു കയറ്റി. 40 അടിയോളം താഴ്ചയുണ്ടെങ്കിലും കിണറ്റിൽ അഞ്ചടിയോളം മാത്രമായിരുന്നു വെള്ളമുണ്ടായിരുന്നത്. അത് കൊണ്ടുതന്നെ പോത്തിന് കാര്യമായി പരുക്കുകളൊന്നും സംഭവിച്ചില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…