പ്രതീകാത്മക ചിത്രം
ദില്ലി : മുൻകാമുകിയെ വിവാഹത്തിനായി സമ്മർദ്ദം ചെലുത്തുന്നതിനായി വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവരുടെ മോശം ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. ദില്ലി സാകേത് സ്വദേശി കുമാർ അവിനാഷ് (24) ആണ് അറസ്റ്റിലായത്. യുവതിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കി, സമ്മർദ്ദം ചെലുത്തി വിവാഹം കഴിക്കാനായിരുന്നു പ്രതിയുടെ ശ്രമം.
യുവതിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കി സമ്മർദ്ദം ചെലുത്തി വിവാഹം കഴിക്കാനായി പെൺകുട്ടിയുടേയും അമ്മയുടേയും ഫോൺ നമ്പർ സഹിതമാണ് ഇയാൾ മോശം ഫോട്ടോകളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഒരാഴ്ചയായി ഫോണുകളും മെസേജുകളും വന്നതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഐപി വിലാസം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ വലയിലായത്.
കോളേജ് പഠന കാലത്ത് യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറി. തുടർന്നാണ് പെൺകുട്ടിയെ സ്വന്തമാക്കാൻ ഇയാൾ ക്രൂരമായ വഴി കണ്ടെത്തിയത്. ഇയാൾ കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോണും, ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…