International

ചൂതാട്ടം നിരോധിച്ച ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ, വാതുവെപ്പ് കമ്പനികളെ വെള്ളമൊഴിച്ച് വളർത്തി ഇമ്രാൻ ഖാൻ ; കമ്പനികൾ രാജ്യത്തിനുണ്ടാക്കിയത് കോടിക്കണക്കിന് രൂപയുടെ നഷ്ടം ! ഇമ്രാന് ഒരു മടങ്ങിവരവ് ഉണ്ടായേക്കില്ല !

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭരണ കാലത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വഴി വാതുവെപ്പ് കമ്പനികൾ രാജ്യത്തേക്ക് നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ 150 അനധികൃത വാതുവെപ്പ് ബ്രാൻഡുകൾക്കെതിരെ പാകിസ്ഥാൻ സർക്കാർ നടപടി ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തു വന്നത്.

2021ൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് അധികാരത്തിലിരിക്കുമ്പോഴും എഹ്‌സാൻ മാനി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റായിരിക്കുമ്പോഴും ദഫ ന്യൂസ് എന്ന കമ്പനിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകിയിരുന്നതായും പിന്നീട് കമ്പനിയുടെ പരസ്യങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഡാറ്റകൾ പ്രകാരം Dafa News യഥാർത്ഥത്തിൽ ഒരു വാതുവെപ്പ് കമ്പനിയാണ്, ഇതേ കമ്പനി തന്നെയാണ് ‘Dafabet’, 1XBET, 1XBat, WOLF111, woLF111, MELBET, MELBAT എന്നീ പേരുകളിലും പ്രവർത്തിക്കുന്നത്.

ദാഫ ന്യൂസിന്റെ രംഗപ്രവേശനത്തിന് ശേഷം 150-ലധികം കമ്പനികൾ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചു. ഈ കമ്പനികൾ പാക് ദേശീയ ടീമിന്റെയും പാകിസ്ഥാൻ സൂപ്പർ ലീഗിലെ നാല് ടീമുകളുടെയും സ്പോൺസർമാരായി മാറി. വാതുവെപ്പ് കമ്പനികൾ രാജ്യത്തെ കായിക മേഖലയിൽ അഴിമതിക്ക് പ്രേരിപ്പിക്കുകയാണെന്നും ജനങ്ങളെ ചൂതാട്ടത്തിന് അടിമകളാക്കി സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കുഴപ്പത്തിലാക്കുകയും ചെയ്യും എന്നിരിക്കെയാണ് ഇമ്രാൻ ഖാൻ വാതുവെപ്പ് കമ്പനികൾക്കായി രാജ്യത്തിന്റെ വാതിലുകൾ തുറന്നിട്ടത്. ദഫ ന്യൂസ് ഉൾപ്പെടെയുള്ളവരുമായുള്ള കരാർ ഉടൻ അവസാനിപ്പിക്കാൻ പിസിബിക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, സർക്കാരിൽ നിന്ന് ഉത്തരവൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞ് ബോർഡ് ഇതുവരെ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചിട്ടില്ല.

ചൂതാട്ടം ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ നിരോധിച്ചിട്ടുണ്ട്. ഇത്തരം നിയമങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു കമ്പനികളുടെ പ്രവർത്തനം. നേരത്തെ തോഷഖാന അഴിമതിക്കേസിലും ഇമ്രാൻ ഖാൻ പ്രതിപട്ടികയിലായിരുന്നു 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക് സന്ദർശനം നടത്തിയ അതിഥികളിൽ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശനങ്ങളിൽ ആതിഥേയരിൽ നിന്നും 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും രാജ്യത്തിന് അവകാശപ്പെട്ട ഈ പാരിതോഷികങ്ങൾ മറിച്ചു വിൽക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം . കേസിൽ മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും കീഴ്‌ക്കോടതി വിധിച്ചെങ്കിലും ഇസ്‍ലാമാബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. ഈ വർഷം അവസാനം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇമ്രാൻ ഖാനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പുതിയ ആരോപണം.

Anandhu Ajitha

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

8 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

9 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

10 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

10 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

10 hours ago