In Palakkad Nochupulli, Shocked Pitiana fell; Accidentally caught in a trap set for a wild boar
പാലക്കാട് : പാലക്കാട് മുണ്ടൂർ നൊച്ചുപുളളിയിൽ പിടിയാന ഷോക്കേറ്റ് ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നിക്ക് വെച്ച കെണിയിൽ പിടിയാന കുടുങ്ങി എന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ പരിശോധന നടത്തിയാലേ കൃത്യമായി സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് അധികൃതർ പറഞ്ഞത്. മുണ്ടൂർ നൊച്ചുപള്ളി വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശമാണ്. കാട്ടാനകളും കാട്ടുപന്നികളും അടക്കമുള്ളവ ജനവാസ മേഘലയിലേക്കിറങ്ങുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതർ ഇതിന്മേൽ സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…