Thursday, October 1, 2026

പാലക്കാട് നൊച്ചുപുളളിയിൽ ഷോക്കേറ്റ്‌ പിടിയാന ചരിഞ്ഞു; അപകടം കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി

പാലക്കാട് : പാലക്കാട് മുണ്ടൂർ നൊച്ചുപുളളിയിൽ പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നിക്ക് വെച്ച കെണിയിൽ പിടിയാന കുടുങ്ങി എന്നാണ് പ്രാഥമിക നിഗമനം.

കൂടുതൽ പരിശോധന നടത്തിയാലേ കൃത്യമായി സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് അധികൃതർ പറഞ്ഞത്. മുണ്ടൂർ നൊച്ചുപള്ളി വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശമാണ്. കാട്ടാനകളും കാട്ടുപന്നികളും അടക്കമുള്ളവ ജനവാസ മേഘലയിലേക്കിറങ്ങുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതർ ഇതിന്മേൽ സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

Related Articles

Latest Articles