ആലപ്പുഴ: ഏറെ നാളായി പാർട്ടിക്ക് തലവേദനയായിരുന്ന വിഭാഗീയത മൂർച്ഛിച്ച് ഇന്നലെ കുട്ടനാട്ടിൽ കൂട്ടയടി. ഇന്നലെ രാത്രി കുട്ടനാട്ടിൽ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ഔദ്യോഗിക പക്ഷവും വിമത വിഭാഗവും തമ്മിലടിച്ചത് മൂന്നിടത്താണ്. നേതാക്കളടക്കം ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരും അറസ്റ്റിലായവരും സിപിഎം പ്രവർത്തകരാണ്. രാമങ്കരി എൽ സി അംഗം ശരവണൻ, ഡി വൈ എഫ് ഐ നേതാവ് രഞ്ജിത്ത് തുടങ്ങിയവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കല്ലും കമ്പിവടിയും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. അതുകൊണ്ടുതന്നെ തലക്കാണ് പലർക്കും പരിക്ക്. അതേസമയം പാർട്ടി അനുഭാവികളായ കോട്ടേഷൻ സംഘങ്ങളാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവർ മൊഴിനല്കിയിട്ടുണ്ട്. ഉച്ചക്ക് 12 മണിമുതൽ ക്രിമിനൽ സംഘങ്ങൾ തങ്ങളെ പിന്തുടരുകയായിരുന്നെന്നും മൊഴിയിലുണ്ട്.
പാർട്ടിക്കുള്ളിൽ സജീവമാകുന്ന ക്രിമിനൽ, കൊലയാളി സംഘങ്ങളുടെ സാന്നിധ്യമാണ് പരിക്കേറ്റ സിപിഎം നേതാക്കളുടെ മൊഴിയിൽ നിന്നുതന്നെ പ്രകടമാകുന്നത്. ഇതോടെ ആലപ്പുഴ സിപിഎമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന ഭിന്നതയും വിഭാഗീയതയും പുതിയ തലത്തിലേക്ക് കടക്കുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെ പാർട്ടിയിലെ ചില നേതാക്കൾ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. എതിർ സ്വരങ്ങൾ ഉന്നയിക്കുന്നവരെ പാർട്ടിയിൽ കോട്ടേഷൻ സംഘങ്ങൾ അടിച്ചൊതുക്കുകയാണെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…