കർക്കടക വാവിന്റെ ഭാഗമായി നോട്ടിങ്ഹാമിന് സമീപമുള്ള റിവർ ട്രെൻ്റ് നദിയുടെ കരയിൽ നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ ബലി തർപ്പണ വേദിയിൽ പിതൃക്കൾക്ക് ബലിയർപ്പിക്കുന്ന യുകെയിലെ വിശ്വാസികൾ
കർക്കടക വാവിന്റെ ഭാഗമായി നോട്ടിങ്ഹാമിന് സമീപമുള്ള റിവർ ട്രെൻ്റ് നദിയുടെ കരയിൽ നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ ബലി തർപ്പണ വേദിയിൽ പിതൃക്കൾക്ക് ബലിയർപ്പിച്ച് യുകെയിലെ വിശ്വാസ സമൂഹം. പിതൃ മോക്ഷ പ്രാപ്തിക്കായി ബലികർമങ്ങൾ നടത്തുവാനായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു വലിയ വിശ്വാസി സമൂഹമാണ് എത്തിച്ചേർന്നത്.
ആചാര്യനായ ശ്രീ സുരേഷ് ശങ്കരൻ കുട്ടി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്തുവാനുള്ള കർമ്മങ്ങൾ യഥാവിധി ചെയ്യുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിശ്വാസികളുടെ ഒരു വലിയ പ്രാതിനിധ്യത്തിനാണ് ഈ വർഷത്തെ ചടങ്ങുകൾ സാക്ഷ്യം വഹിച്ചത്.
ബലി തർപ്പണ വേദിയിൽ എള്ളും പൂവും ഉണക്കലരി ചോറും സ്മൃതികളിൽ അർപ്പിച്ച് പിതൃ മോക്ഷപ്രാപ്തിക്കായി ബലികർമങ്ങൾ പൂർത്തിയാക്കിയതിന്റെ ആത്മനിർവൃതിയിലാണ് ഓരോ വിശ്വാസിയും റിവർ ട്രെൻ്റ് നദിക്കരയിൽ നിന്നും മടങ്ങിയത്.
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…