Kerala

തൃശൂരിൽ പോലീസുകാർക്കും അങ്കിത് അശോകനോട് അമർഷം !മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ പൂര പറമ്പിലെ വീഡിയോ സ്‌റ്റാറ്റസാക്കി സേനാഗംങ്ങൾ

തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിൽ പോലീസിന്റെ അതിര് കടന്ന ഇടപെടലുണ്ടായെന്ന് വ്യാപകമായി ഉയരുന്നതിനിടെ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വീഡിയോ സ്‌റ്റാറ്റസ് ആക്കി തൃശൂരിലെ പോലീസുകാർ. നിലവിലെ കമ്മിഷണർ അങ്കിത് അശോകനോടുള്ള അമർഷം കാരണമാണ് ഇപ്പോള്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പ്രചരിക്കുന്നതെന്നാണ് വിവരം. ജനക്കൂട്ടത്തിനൊപ്പം പൂര ആവേശത്തില്‍ യതീഷ് ചന്ദ്ര പങ്കുകൊള്ളുന്നതും പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതും സ്റ്റാറ്റസ് വീഡിയോയിൽ വ്യക്തമാണ്.

തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിൽ പോലീസിന്റെ അതിര് കടന്ന ഇടപെടലുണ്ടായെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് അങ്കിത് അശോകിനെ മാറ്റാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ സുദര്ശനെയും സ്ഥലം മാറ്റും.

നേരത്ത പൂരം നടത്തിപ്പിൽ പോലീസിന് വീഴ്ചയുണ്ടായെന്ന പരാതിയിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയോട് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് നിർദേശിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചയുടൻ തുടർ നടപടികളുണ്ടാകും എന്നായിരുന്നുസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ വ്യാപക വിമർശനമുയരുന്ന സാഹചര്യത്തിൽ റിപ്പോർട്ട് വരാൻ കാക്കാതെ ഇന്നലെ തന്നെ മുഖ്യമന്ത്രി നടപടിക്ക് നിർദേശിക്കുകയായിരുന്നു.

ഇതിനിടെ പൂരത്തിന് ആനകൾക്കു നൽകാൻ കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും അങ്കിത് അശോകൻ തടയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നു.

‘‘എടുത്തോണ്ട് പോടാ പട്ട’’ എന്നു പറഞ്ഞ് കമ്മിഷണർ കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകള്‍ പോലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിനു മുൻപായി ഗോപുരത്തിനുള്ളിലേക്ക് കുടകള്‍ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. പിന്നീട് ഇവരെ അകത്തു പ്രവേശിപ്പിച്ചു.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായിരുന്നു. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചതും വിമർശനത്തിനു കാരണമായി.

പിന്നാലെ തിരുവമ്പാടി വിഭാഗംപൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്. ഒടുവിൽ വെടിക്കെട്ട് നടന്നത് 4 മണിക്കൂർ വൈകി പകൽവെളിച്ചത്തിൽ നടത്തേണ്ടിവന്നു. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ പൂരപ്രേമികൾക്കായില്ല. പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു.

മഠത്തിൽ വരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽനിന്നതു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നേരിട്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു.തിരുവമ്പാടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച സമയത്തും ക്ഷേത്രനടയിൽ പൊലീസും ദേവസ്വം ഭാരവാഹികളുമായി തർക്കമുണ്ടായി

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

12 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

12 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

13 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

13 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

14 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

14 hours ago