Kerala

തൃശ്ശൂരിൽ രണ്ടിടത്ത് കാട്ടാനക്കൂട്ടമിറങ്ങി; വാഴ കൃഷി നശിപ്പിച്ചു, ജാഗ്രതാ നിർദ്ദേശം!

തൃശ്ശൂർ: ജില്ലയിൽ രണ്ടിടത്ത് കാട്ടാനക്കൂട്ടമിറങ്ങി. പീച്ചി മയിലാട്ടുംപാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ച് വൻ നാശനഷ്ടമുണ്ടാക്കി. കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനകൾ ഇറങ്ങിയത്. പുലർച്ച രണ്ട് മണിക്ക് ഇറങ്ങിയ കാട്ടാനകളെ രണ്ട് മണിക്കൂർ നിണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തുരത്തിയത്. കാട്ടാനകൾ 400 പൂവൻ വാഴകളാണ് നശിപ്പിച്ചത്.

തുമ്പൂർമുഴിയിലും കാട്ടാനക്കൂട്ടമിറങ്ങി. തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപത്തെ പുഴയിലേക്കാണ് കാട്ടാനകളിറങ്ങിയത്. വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ പ്രദേശത്ത് അഞ്ച് ആനകളെ കണ്ടതായി നാട്ടുകാർ പറയുന്നു. കാട്ടാനക്കൂട്ടം ഏഴാറ്റുമുഖം ഭാഗത്തേയ്ക്ക് നീങ്ങി. ഇതോടെ പ്രകൃതിഗ്രാമിലേയ്ക്ക് എത്തുന്ന സന്ദർശകരെ പുഴയിലിറങ്ങാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

anaswara baburaj

Recent Posts

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

2 seconds ago

മണിപ്പൂരിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ; കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തും

ദില്ലി: മണിപ്പൂർ വിഷയത്തിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. തിങ്കളാഴ്ച ദില്ലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സുരക്ഷയുമായി…

21 mins ago

കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും; എംഎല്‍എ പദവിയും ഒഴിയും

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം…

42 mins ago

വീണ്ടും വിസ്മയമായി ‘കുഞ്ഞു ബബിയ’ ​ അനന്തപുരം ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണ ദർശനം നൽകി മുതലക്കുഞ്ഞ്

വീണ്ടും വിസ്മയമായി 'കുഞ്ഞു ബബിയ' ​ അനന്തപുരം ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണ ദർശനം നൽകി മുതലക്കുഞ്ഞ്

55 mins ago

പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ; കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും; കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യും

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ വാരണാസിയിലെ ആദ്യ സന്ദർശനമാണിത്. വൈകുന്നേരം…

1 hour ago

പാ​ർ​ട്ടി വോ​ട്ടും ചോ​ർ​ന്നു; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടികളുമായി സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവിക്ക് പിന്നാലെ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്കൊരുങ്ങി സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തിയ ശേഷമാണ്…

2 hours ago