CRIME

ഉത്തർപ്രദേശിൽ അയല്‍വാസിയുടെ 2 കുട്ടികളെ കഴുത്തറുത്തു കൊന്ന പ്രതി സാജിദിന്റെ സഹോദരന്‍ ജാവേദ് കീഴടങ്ങി ! ഗൂഢാലോചനയുടെ ഭാഗമായാണോ കൊലപാതകമെന്ന സംശയമുന്നയിച്ച് കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ്

ഉത്തർപ്രദേശിൽ അയല്‍വാസിയുടെ 2 കുട്ടികളെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പ്രതി സാജിദിന്റെ സഹോദരന്‍ ജാവേദ് കീഴടങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സാജിദ് കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സഹോദരനാണ് എല്ലാം ചെയ്തതെന്നും ഞാന്‍ നിരപരാധിയാണെന്നും ഇയാൾ പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ബറേലിയില്‍ എത്തിയ ജാവേദിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജാവേദിനെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യാന്‍ ബദായൂമില്‍ എത്തിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ജാവേദിനെ ഏറ്റുമുട്ടലിൽ കൊല്ലരുതെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ പിതാവായ വിനോദ് പോലീസിനോട് അഭ്യർഥിച്ചു. സാജിദ് എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് അറിയാൻ ഇയാളെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് പിതാവ് പറഞ്ഞു. ‘‘ജാവേദിനെ ചോദ്യം ചെയ്യണം. എന്തിനാണ് ഇത് ചെയ്തതെന്ന് എങ്കിൽ മാത്രമേ അറിയൂ. അവനെ ഏറ്റുമുട്ടലിൽ കൊന്നാൽ, രഹസ്യം ഒരിക്കലും പുറത്തുവരില്ല. സംഭവത്തിൽ മറ്റുള്ളവർക്കും പങ്കുണ്ടായിരിക്കാം. ഗൂഢാലോചനയുടെ ഭാഗമായാണോ എന്റെ മക്കളെ കൊന്നതെന്ന് ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അവർ കുടുംബത്തിലെ മറ്റുള്ളവരെയും കൊല്ലുമായിരുന്നു. ’’– കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് വിനോദ് പറഞ്ഞു. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ താൻ തൃപ്തനാണെന്നും തനിക്ക് ആരുമായും ശത്രുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബദായൂമിലെ ബാബാ കോളനിയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന സാജിദ് തൊട്ടടുത്തുള്ള വിനോദിന്റെ വീട്ടില്‍ എത്തി വിനോദിന്റെ മക്കളായ ആയുഷ് (13), അഹാന്‍ (7) എന്നിവരെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ സാജിദിന്റെ ബാര്‍ബര്‍ഷോപ്പിനു തീയിട്ടതോടെ മേഖലയില്‍ സംഘര്‍ഷമായി. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വിനോദിന്റെ കുടുംബവുമായി സാജിദ് വഴക്കിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. വിനോദിന്റെ പിതാവിനോട് ഇയാള്‍ 5000 രൂപ വായ്പ ചോദിച്ചിരുന്നു. വിനോദിന്റെ ഭാര്യ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്.

Anandhu Ajitha

Recent Posts

JNU വിൽ വീണ്ടും ഭീകരവാദം തലയുയർത്തുമ്പോൾ !!!

ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…

36 minutes ago

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

3 hours ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

3 hours ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

3 hours ago

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…

3 hours ago

ലോകത്തെ വിറപ്പിച്ച ഇസ്‌ലാമിക ചക്രവർത്തി പോലും ആ ധൈര്യത്തിന് മുന്നിൽ പേടിച്ചോടി | RAMPYARI GURJAR

ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…

3 hours ago