ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിൽ ചിക്കൻ ബിരിയാണി വച്ചിരിക്കുന്നു
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാർ ക്ഷേത്രം വക ഭൂമിയിൽ ഇരുന്നു മാംസം കഴിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള ക്ഷേത്രസംരക്ഷണ സമിതി. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്ഷേത്ര ഭരണ സമിതി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നതായും പ്രായശ്ചിത്തം നടത്തി ക്ഷേത്ര ചൈതന്യം നിലനിർത്താൻ വേണ്ടത് ചെയ്യണമെന്നു ക്ഷേത്ര തന്ത്രിയോടും ഭരണ സമിതിയോടും സമിതി ആവശ്യപ്പെടുന്നതായും കേരള ക്ഷേത്രസംരക്ഷണ സമിതി വ്യക്തമാക്കി
ശ്രീ പത്മനാഭ സ്വാമീ ക്ഷേത്രത്തിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർ പുറത്ത് നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് ക്ഷേത്രം ഓഫീസിൽ കൊണ്ടുവന്ന വിവരം തത്വമയി ന്യൂസാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിലാണ് ബിരിയാണി കൊണ്ട് വച്ചിരുന്നത്
“സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യാസമുള്ള ആചാര പെരുമ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സവിശേഷതയാണ്. അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ് ആണേൽ മാതൃകപരമായ നടപടി ജീവനക്കാർക്ക് എതിരെ സ്വികരിക്കാനും ഭരണ സമിതി തയ്യാറാകണം. ക്ഷേത്ര ചൈതന്യം നശിപ്പിക്കുന്ന നിലപാട് ക്ഷേത്രവുമായ ബന്ധപെട്ടു നില്ക്കുന്ന ആരിൽ നിന്നും ഉണ്ടാകരുത് എന്ന് ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുന്നു. ഭക്തർക്കു വിശ്വാസം ഉള്ള ഡിജിറ്റൽ മാദ്ധ്യമമാണ് തത്വമയി എന്നത് സംഭവത്തിന്റെ ഗൗരവം കാണിക്കുന്നു. ഇതിനെല്ലാം ഉള്ള പ്രായശ്ചിത്തം നടത്തി ക്ഷേത്ര ചൈതന്യം നിലനിർത്താൻ വേണ്ടത് ചെയ്യണമെന്നു ക്ഷേത്ര തന്ത്രിയോടും ഭരണ സമിതിയോടും സമിതി ആവശ്യപ്പെടുന്നു.” – കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ഷാജു വേണുഗോപാൽ പറഞ്ഞു.
ഭാരതത്തിലെ 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നായിട്ടാണ് ശ്രീ പത്നാഭസ്വാമിക്ഷേത്രം കണക്കാക്കപ്പെടുന്നത്. 108 ‘ദിവ്യദേശങ്ങള്‍’ എന്നാണ് ഈ ആരാധനാ കേന്ദ്രങ്ങള്‍ അറിയപ്പെട്ടത്. തമിഴ് വൈഷ്ണവ ആചാര്യന്മാരായ ആഴ്‌വാര്‍മാര്‍ രചിച്ച ദിവ്യകീര്‍ത്തനങ്ങള്‍ 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളെ പ്രകീര്‍ത്തിക്കുന്നവയാണ്. അതില്‍ പെട്ടതാണ് പത്മനാഭ സ്വാമി ക്ഷേത്രവും. അനന്തനു മീതെ യോഗനിദ്രയിൽ വിശ്രമിക്കുന്ന നിലയിലുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടത്തെ പ്രധാന ആരാധനാമൂര്‍ത്തി. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരവും ശക്തിയും വര്‍ദ്ധിപ്പിച്ച് രാജ്യ വിസ്തൃതിയും ഇരട്ടിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവാണ് ഇന്നത്തെ രീതിയില്‍ ഈ ക്ഷേത്രം പുതുക്കി പണിതത്. ക്ഷേത്ര നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം മുന്‍നിര്‍ത്തി മുറജപം, ഭദ്രദീപം എന്നിങ്ങനെ ആരാധനോത്സവങ്ങളും ഏര്‍പ്പെടുത്തി. ഋഗ്വേദം, യജൂര്‍വേദം, സാമവേദം എന്നിങ്ങനെ മൂന്നു വേദങ്ങളും പാരമ്പര്യ രീതിയില്‍ പലയാവര്‍ത്തി ചൊല്ലുന്നതാണ് മുറജപത്തിലെ പ്രധാന ചടങ്ങ്. ഓരോ ആറു വര്‍ഷം കൂടുമ്പോഴും ഇവ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട ഏഴു പരശുരാമ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നും വിശ്വസിക്കപ്പെടുന്നു. സ്കന്ദപുരാണം, പത്മപുരാണം എന്നീ പുരാണങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തിന് പത്മതീര്‍ത്ഥം എന്നാണു പേര്. അധികാരമൊഴിഞ്ഞ തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിനാണ് ഇപ്പോള്‍ ക്ഷേത്രം നടത്തിപ്പ് ചുമതല.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…