Kerala

തൃശ്ശൂരിൽ ലോഡ്ജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ! മരണത്തിനിടയാക്കിയത് അമിത രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം; നവജാത ശിശു മരിച്ചത് പരിചരണം ലഭിക്കാതെ

തൃശ്ശൂർ : നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവത്തെ തുടർന്ന് യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ, മരണകാരണം പ്രസവശേഷമുണ്ടായ അമിത രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം. എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതി (32) ആണ് മരിച്ചത്. ബുധനാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മൃതദേഹപരിശോധന പൂർത്തിയാക്കി. മരിച്ച ജ്യോതിക്ക് മുൻപ് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. പ്രസവത്തിന് ശേഷം കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഇവരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ജൂൺ 27-നാണ് ജ്യോതി തന്റെ സുഹൃത്തായ പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവർക്കൊപ്പം ഈ ലോഡ്ജിൽ മുറിയെടുത്തത്. യുവതിയെ ഇവിടെയാക്കിയ ശേഷം സുഹൃത്ത് മടങ്ങിയിരുന്നു. പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ജ്യോതി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ സുഹൃത്ത് ലോഡ്ജിൽ തിരിച്ചെത്തുകയായിരുന്നു. ഈ സമയത്ത് മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിക്കുകയും, അവർ സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിട്ടയച്ചു.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

4 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

4 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

4 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago