Covid 19

വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഭാരതം; ‘ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷന്‍‍’ എന്ന പദവി ഇന്ത്യക്ക് ; 24 മണിക്കൂറിനിടെ നല്‍കിയത് 88.13 ലക്ഷത്തിലേറെ ഡോസ് വാക്‌സിന്‍‍

ദില്ലി: ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രതിദിന വാക്‌സിനേഷന്‍ നല്‍കിയ നേട്ടം കൈവരിച്ച്‌ ഭാരതം. കഴിഞ്ഞ 24 മണിക്കൂറിനിടെ 88.13 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിയിരിക്കുന്നത്. ഇതുവരെ രാജ്യത്ത്
55 കോടി വാക്‌സിനാണ് നല്‍കിയത്. ഇന്ന് രാവിലെ ഏഴ് മണിവരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച്‌ 62,12,108 സെഷനുകളിലൂടെ ആകെ 55,47,30,609 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട് .

ഇതില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,50,941

രണ്ടാം ഡോസ് 81,20,754

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,82,86,002

രണ്ടാം ഡോസ് 1,22,44,940

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,20,24,963

രണ്ടാം ഡോസ് 1,61,02,484

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 11,87,86,699

രണ്ടാം ഡോസ് 4,64,06,915

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,17,46,204

രണ്ടാം ഡോസ് 4,06,60,707

ആകെ 55,47,30,609

രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് കഴിഞ്ഞ ജൂണ്‍ 21നാണ് തുടക്കമായത്. ദേശീയ രോഗമുക്തി നിരക്ക് 97.51% ആയി. 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്താകെ ഇതുവരെ 3,14,48,754 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,830 പേര്‍ സുഖം പ്രാപിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,166 പേര്‍ക്കാണ്. 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായ 51ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,69,846 പേരാണ്. 146 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15% മാത്രമാണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

മാത്രമല്ല രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,63,985 പരിശോധനകള്‍ നടത്തി. ആകെ 49.66 കോടിയിലേറെ (49,66,29,524) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയിട്ടുള്ളത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.98 ശതമാനമാണ്. 53 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 1.61 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 22ാം ദിവസവും 3 ശതമാനത്തില്‍ താഴെ തുടരുന്നു. 71 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

4 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

5 hours ago