PM MODI
ഒരിഞ്ച് സ്ഥലം പോലും ആർക്കും വിട്ടുകൊടുക്കില്ല; ചൈനയുടെ വായടപ്പിച്ച് ഇന്ത്യ | PM MODI
ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഗൂഢനീക്കങ്ങളുമായെത്തിയ ചൈനയ്ക്ക് ചുട്ടമറുപടി നൽകി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലായെന്നും, ചൈന സ്വന്തം കാര്യം നോക്കണമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കശ്മീർ പിടിച്ചടക്കാൻ പാകിസ്ഥാനെ സഹായിക്കുമെന്ന ചൈനീസ് മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ രൂക്ഷപ്രതികരണം.
അരിന്ദം ബാഗ്ചിയുടെ വാക്കുകൾ ഇങ്ങനെ:
“ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ അയൽ രാജ്യങ്ങൾ ഇടപെടേണ്ട ആവശ്യമില്ലെന്നും, ഇന്ത്യൻ ഭൂപ്രദേശത്ത് നിന്നും ഒരിഞ്ച് സ്ഥലം പോലും ആർക്കും നൽകില്ലെന്നും, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ചൈനയ്‌ക്ക് ഒരു അവകാശവുമില്ല. ഇന്ത്യയിലെ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരാണ്. അതിൽ ചൈന ഇടപെടേണ്ട എന്നും” അരിന്ദം ബാഗ്ചി പറഞ്ഞു.
അതേസമയം പാകിസ്ഥാനിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ യോഗത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചത്. കശ്മീരിലെ മുസ്ലീം സഹോദരങ്ങളുടെ സങ്കടം അറിയുന്നുണ്ടെന്നും പ്രദേശം പിടിച്ചെടുക്കാൻ പാകിസ്ഥാന് എല്ലാ പിന്തുണയും നൽകുമെന്നുമായിരുന്നു വാങ് യിയുടെ പ്രസ്താവന. എന്നാൽ ഇക്കാര്യത്തിൽ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്. നേരത്തെയും കശ്മീർ വിഷയത്തിൽ ചൈന ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ ഇന്ത്യ താക്കീത് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…