Wednesday, May 22, 2024
spot_img

ഒരിഞ്ച് സ്ഥലം പോലും ആർക്കും വിട്ടുകൊടുക്കില്ല; ചൈനയുടെ വായടപ്പിച്ച് ഇന്ത്യ

ഒരിഞ്ച് സ്ഥലം പോലും ആർക്കും വിട്ടുകൊടുക്കില്ല; ചൈനയുടെ വായടപ്പിച്ച് ഇന്ത്യ | PM MODI

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഗൂഢനീക്കങ്ങളുമായെത്തിയ ചൈനയ്ക്ക് ചുട്ടമറുപടി നൽകി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലായെന്നും, ചൈന സ്വന്തം കാര്യം നോക്കണമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കശ്മീർ പിടിച്ചടക്കാൻ പാകിസ്ഥാനെ സഹായിക്കുമെന്ന ചൈനീസ് മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ രൂക്ഷപ്രതികരണം.

അരിന്ദം ബാഗ്ചിയുടെ വാക്കുകൾ ഇങ്ങനെ:

“ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ അയൽ രാജ്യങ്ങൾ ഇടപെടേണ്ട ആവശ്യമില്ലെന്നും, ഇന്ത്യൻ ഭൂപ്രദേശത്ത് നിന്നും ഒരിഞ്ച് സ്ഥലം പോലും ആർക്കും നൽകില്ലെന്നും, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ചൈനയ്‌ക്ക് ഒരു അവകാശവുമില്ല. ഇന്ത്യയിലെ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരാണ്. അതിൽ ചൈന ഇടപെടേണ്ട എന്നും” അരിന്ദം ബാഗ്ചി പറഞ്ഞു.

അതേസമയം പാകിസ്ഥാനിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ യോഗത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചത്. കശ്മീരിലെ മുസ്ലീം സഹോദരങ്ങളുടെ സങ്കടം അറിയുന്നുണ്ടെന്നും പ്രദേശം പിടിച്ചെടുക്കാൻ പാകിസ്ഥാന് എല്ലാ പിന്തുണയും നൽകുമെന്നുമായിരുന്നു വാങ് യിയുടെ പ്രസ്താവന. എന്നാൽ ഇക്കാര്യത്തിൽ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്. നേരത്തെയും കശ്മീർ വിഷയത്തിൽ ചൈന ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ ഇന്ത്യ താക്കീത് നൽകിയിട്ടുണ്ട്.

Related Articles

Latest Articles