Sports

ആവേശപ്പോരിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യക്ക് സ്വർണ്ണം; നേട്ടം സ്ക്വാഷ് പുരുഷ ടീം വിഭാഗത്തിന്

ഹാങ്ചൗ: ഏഷ്യൻ​ ​ഗെയിംസ് ഇന്ത്യയ്ക്ക് പത്താം സ്വർണ്ണം. പുരുഷന്മാരുടെ സ്ക്വാഷ് ഇനത്തിൽ 2-1ന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണ്ണം നേടിയത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. ആ​ദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവരികയായിരുന്നു.

ഇന്ത്യയുടെ മഹേഷ് മങ്കോങ്കറും പാകിസ്ഥാന്റെ ഇക്ബാൽ നസീറുമാണ് ആദ്യം ഏറ്റുമുട്ടിയത്. പാക് താരത്തിന് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ആദ്യ ​ഗെയിമിൽ ഇന്ത്യൻ താരം പൊരുതിനോക്കിയെങ്കിലും വിജയിച്ചില്ല. പിന്നീട് അനായാസം മഹേഷിനെ മറികടന്ന് ഇക്ബാൽ പാകിസ്ഥാനെനെ മുന്നിലെത്തിച്ചു. സ്കോർ 8-11, 3-11, 2-11.

രണ്ടാം പോരാട്ടത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ പാകിസ്ഥാന് മറുപടി നൽകി. നേരിട്ടുള്ള ​ഗെയിമുകൾക്ക് പാക് താരം മുഹമ്മദ് അസീം ഖാനെ ഇന്ത്യൻ താരം പരാജയപ്പെടുത്തി. 11-5, 11-1, 11-3 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഇതോടെ മൂന്നാം അങ്കത്തിന് വാശിയേറി. അഭയ് സിംഗ് ഇന്ത്യയ്ക്കുവേണ്ടിയും സമാൻ പാക് ജഴ്സിയിലും കളത്തിലെത്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ആദ്യ ​ഗെയിം 11-7ന് ഇന്ത്യ വിജയിച്ചു. രണ്ടാം ​ഗെയിമിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. നേരിയ ലീഡ് പാക് താരത്തിന് ​ഗുണമായി. അവസാന നിമിഷം 11-9ന് പാക് താരം ജയിച്ചു. മൂന്നാം ​ഗെയിമിലും മത്സരം കടുപ്പമായിരുന്നു. ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒരു ഘട്ടത്തിൽ 7-5ന് ഇന്ത്യൻ താരം മുന്നിലെത്തി. പക്ഷേ ലീഡ് മുതലാക്കാൻ കഴിഞ്ഞില്ല. പാക് താരം ശക്തമായി തിരിച്ചടിച്ചതോടെ 8-11ന് ​ഗെയിം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ 12-10ന് ഇന്ത്യ വിജയം സ്വന്തമാക്കി. അവസാനം വരെ പോരാടിയ അഭയ് സിം​ഗ് ഇന്ത്യയുടെ അഭിമാനമായി മാറി.

anaswara baburaj

Recent Posts

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

59 mins ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

1 hour ago

പാകിസ്ഥാൻ ഇനി അനങ്ങില്ല ! പണി പൂർത്തിയാക്കി നരേന്ദ്രമോദി

അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT

2 hours ago

പന്തീരാങ്കാവിലെ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ; ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വിമർശനം

തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ…

2 hours ago

അമേരിക്കയ്ക്ക് കരാറിൽ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

മോദിയുടെ ഇറാനുമായുള്ള നീക്കത്തിൽ മുട്ടിടിച്ച് അമേരിക്ക ; ഭയപ്പെടുന്നത് എന്തിന് ? ഒന്നല്ല, കാരണങ്ങൾ ഏറെ

2 hours ago