ദില്ലി: കോവിഡ് വ്യാപനം മൂലം അടച്ചിരുന്ന ഇന്ത്യ-ഭൂട്ടാൻ രാജ്യങ്ങളുടെ അതിർത്തി രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും തുറക്കുന്നു. അസമിൽ സംദ്രൂപ് ജോങ്ഖർ, ഗെലെഫു എന്നിവിടങ്ങളിലെ അതിർത്തികളാണ് സെപ്തംബർ 23 മുതൽ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടത്.
ഭൂട്ടാൻ സർക്കാരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിർത്തി തുറക്കാനും സന്ദർശകർക്ക് നല്ല അനുഭവം ഒരുക്കാനും തങ്ങൾ തയ്യാറെടുക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടേയും അതിർത്തികളിൽ താമസിക്കുന്ന ആളുകൾക്കിടയിൽ സൗഹൃദം മെച്ചപ്പെടുത്താനും ഇതുവഴി കഴിയുമെന്നും ഇവർ പറയുന്നു.
2019 ലാണ് ഇന്ത്യ-ഭൂട്ടാൻ രാജ്യങ്ങൾക്കിടയിലെ അന്താരാഷ്‌ട്ര ഗേറ്റ് അടക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു നീക്കം. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…