ഇംഗ്ലണ്ട് വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ളാദം
റണ്ണൊഴുകാൻ മടിച്ച പിച്ചിൽ ബൗളര്‍മാര്‍ മികച്ചു നിന്നതോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 100 റണ്‍സിന്റെ ആധികാരിക വിജയം നേടി ആതിഥേയരായ ഇന്ത്യ സെമിയില്‍. 230 റണ്‍സെന്ന സാമാന്യം കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷ് ബാറ്റിംഗ് നിര 34.5 ഓവറില്‍ 129 റണ്‍സിന് പുറത്തായി. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ ആറാം ജയമാണിത്. മറുവശത്ത് അഞ്ചാം തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു.
അഞ്ചാം ഓവറില്‍ ഡേവിഡ് മലാനെ (16) വീഴ്ത്തി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. തൊട്ടടുത്ത പന്തില്‍ ജോ റൂട്ടിനെ (0) സംപൂജ്യനാക്കി ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. എട്ടാം ഓവറില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ (0) വിക്കറ്റ് കൂടി തെറിപ്പിച്ച് മുഹമ്മദ് ഷമി ഇംഗ്ലീഷ് നിരയ്ക്ക് അടുത്ത തിരിച്ചടി നൽകി. 10-ാം ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയേയും (14) ഷമി തന്നെ മടക്കിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു. 16-ാം ഓവറില്‍ നായകൻ ജോസ് ബട്ട്‌ലറെ (10) മടക്കി കുല്‍ദീപ് യാദവും വിക്കറ്റ് വേട്ടയിൽ പങ്ക് ചേർന്നു. തൊട്ട് പിന്നാലെ ആൾ റൗണ്ടർ ശ്രമിച്ച മോയിന്‍ അലിയെ (15) രാഹുലിന്റെ കൈയിലെത്തിച്ച് ഷമി വീണ്ടും ഇന്ത്യയ്ക്ക് മേൽക്കൈ നൽകി.
20 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത ക്രിസ് വോക്‌സിനെ ജഡേജയുടെ പന്തില്‍ രാഹുല്‍ സ്റ്റമ്പ് ചെയ്തു. 46 പന്തിൽ 27 റി റൺസുമായി നിലയുറപ്പിക്കാൻ ശ്രമിച്ച ലിയാം ലിവിങ്സ്റ്റണിനെ മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിന്റെ നെറ്റിയിൽ അവസാന ആണിയുമടിച്ചു. ആദില്‍ റഷീദ് പതിമൂന്ന് റൺസെടുത്ത് പുറത്തായപ്പോൾ ഡേവിഡ് വില്ലി 16റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
റണ്ണൊഴുകാൻ മടിച്ച പിച്ചിൽ നേരത്തേ ടോസ് നഷ്ടപ്പെട്ട് ടൂർണമെന്റിൽ തന്നെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്.
101 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്ത നായകൻ രോഹിത് ശര്‍മ്മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് നിർണായകമായത്. അവസാന ഓവറുകളിൽ വമ്പനടിക്കാരൻ സൂര്യകുമാര്‍ യാദവ് മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെയാണ് ഇന്ത്യൻ സ്‌കോർ 200 കടന്നത്. 47 പന്തുകള്‍ നേരിട്ട സൂര്യ ഒരു സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്തു.
11.5 ഓവറില്‍ 40 റണ്‍സ് സ്‌കോർ ബോർഡിൽ എത്തിക്കുന്നതിനിടെ മൂന്ന് മുൻ നിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ക്രിസ് വോക്സാണ് വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. പിന്നാലെ പൂജ്യം റണ്ണിന് കോലിയെ ഡേവിഡ് വില്ലി മടക്കി. പിന്നാലെ നാല് റണ്‍സെടുത്ത ശ്രേയസിനെ വോക്സ് പുറത്താക്കി.
നാലാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് പതിയെ രക്ഷപ്പെടുത്തി. ശ്രദ്ധയോടെ ബാറ്റ് വീശിയ സഖ്യം 91 റണ്‍സാണ് കൂട്ടിച്ചേർത്തത്. 31-ാം ഓവറില്‍ രാഹുലിനെ മടക്കി ഡേവിഡ് വില്ലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 58 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളടക്കം 39 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. 37-ാം ഓവറില്‍ രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ രവീന്ദ്ര ജഡേജയും (8) പുറത്തായതോടെ ഇന്ത്യ ആറിന് 182 റണ്‍സെന്ന നിലയിലായി. ഇവിടെ നിന്നാണ് സൂര്യകുമാറിന്റെ ഇന്നിങ്സ് ഇന്ത്യയ്ക്ക് രക്ഷയാകുന്നതും സ്‌കോർ ബോർഡ് 200 കടന്നതും. ജസ്പ്രീത് ബുംറ 15 റണ്‍സെടുത്തു.
ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും വോക്സും റഷീദും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…