India develops lightest bullet proof jacket; More details here!!
ദില്ലി: ആത്മനിർഭർ ഭാരതത്തിന് കീഴിൽ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഭാരതം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയ രീതിയിലാണ് ഈ ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. പരമാവധി സംരക്ഷണം ഉറപ്പാക്കുക മാത്രമല്ല ഓപ്പറേഷൻ സമയത്ത് പെട്ടന്ന് ധരിക്കാനുള്ള സൗകര്യം കൂടി ഉൾപ്പെടുത്തിയാണ് ജാക്കറ്റിന്റെ നിർമ്മാണം.
ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിലാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വിജയകരമായി പരീക്ഷിച്ചത്. ആറ് ബുള്ളറ്റുകളെ ജാക്കറ്റ് പ്രതിരോധിച്ചു. പ്രതിരോധ മന്ത്രാലയത്തിന് പുതിയ മുതൽക്കൂട്ടാണ് ഭാരം കുറഞ്ഞ ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. ജാക്കറ്റിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികളേയും അഭിനന്ദിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…