india-expresses-concern-for-indians-who-was-kidnapped-in-kenya
കെനിയ: രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശങ്കയറിച്ച് ഇന്ത്യ.വളരെ അസ്വസ്ഥമാക്കുന്ന സാഹചര്യം എന്നാണ് ഇന്ത്യ സംഭവത്തെ വിശേഷിപ്പിച്ചത്. കെനിയയിലെ ഇന്ത്യന്‍ പ്രതിനിധി ഇന്നലെ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയെ കാണുകയും വിഷയത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയുടെ ഡിജിറ്റല്‍ കാമ്പെയ്ന്‍ ടീമിന്റെ ഭാഗമായിരുന്ന സുല്‍ഫിഖര്‍ അഹമ്മദ് ഖാനെയും , മുഹമ്മദ് സായിദ് സമി കിദ്വായിയെയും ഒരു സംഘം കൊലപ്പെടുത്തിയതായി നേരത്തെ മാദ്ധ്യമ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം, മാദ്ധ്യമ റിപ്പോര്‍ട്ടിനെക്കുറിച്ച് കെനിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല.
കാണാതായ ഇന്ത്യന്‍ പൗരന്‍മാരായ മുഹമ്മദ് സായിദ് സമി കിദ്വായ്, സുല്‍ഫിഖര്‍ അഹമ്മദ് ഖാന്‍ എന്നിവരെ കണ്ടെത്താന്‍ കെനിയന്‍ സര്‍ക്കാരുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.നെയ്റോബിയിലെ ഞങ്ങളുടെ ഹൈക്കമ്മീഷണര്‍ നംഗ്യ ഖംപ, പ്രസിഡന്റ് വില്യം സമോയി റൂട്ടോയെ വിളിച്ച് ഉത്കണ്ഠ അറിയിക്കുകയും ഈ അന്വേഷണം ത്വരിതപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ രാജ്യം അസ്വസ്ഥമാണ്. കേസ് സമഗ്രമായി അന്വേഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസ്താനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…