ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ പുനസംഘടന ഉണ്ടാവുമെന്ന് സൂചനകൾ. ബിജെ പി സംഘടനാ അഴിച്ചുപണിയിൽ പുറത്തായ പല നേതാക്കളും മന്ത്രിസഭയിൽ ഇടം പിടിക്കുമെന്നാണു റിപ്പോർട്ട്. ഘടകകക്ഷികളിൽനിന്ന് ആരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോയെന്നു വ്യക്തമല്ല.
ശിരോമണി അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവയ്ക്കുകയും എൽജെപി മന്ത്രി രാം വിലാസ് പസ്വാൻ മരിക്കുകയും ചെയ്തതോടെ കാബിനറ്റിൽ ബിജെപി ഇതര മന്ത്രിമാർ ആരുമില്ലാതായി. 51 അംഗ മന്ത്രിസഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ രാംദാസ് അത്താവലെ മാത്രമാണ് ഇപ്പോൾ സഹമന്ത്രിയായി ഉള്ളത്.
1977നു ശേഷം ആദ്യമായാണ് കൂട്ടുകക്ഷി മന്ത്രിസഭയിൽ ഒരു പാർട്ടിയുടെ കാബിനറ്റ് മന്ത്രിമാർ മാത്രമാകുന്നത്.എൻഡിഎ സഖ്യത്തിൽ 24 രാഷ്ട്രീയ കക്ഷികളാണുള്ളത്. കഴിഞ്ഞ വർഷം ശിവസേനാ മന്ത്രിയായിരുന്ന അനന്ത് ഗീഥേ രാജിവച്ചു. പാർലമെന്റിൽ പാസാക്കിയ കാർഷിക ബില്ലുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയായിരുന്ന ഹർസിമ്രത്ത് കൗർ ബാദൽ രാജി വച്ചത്.
പതിനഞ്ച് എംപിമാരുള്ള നിതീഷ് കുമാറിന്റെ ജെഡിയു കേന്ദ്രമന്ത്രിസഭയിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു കാബിനറ്റ് പദവി വേണമെന്ന ജെഡിയുവിന്റെ ആവശ്യം ബിജെപി തള്ളിയതാണു കാരണം. മന്ത്രിസഭയിൽ ചേരേണ്ടെന്ന നിലപാട് ജെഡിയു പുനഃ പരിശോധിച്ചിട്ടില്ല.
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…
തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…
അസമിലെ ബരാക് താഴ്വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…
2025 ഏപ്രിലിൽ ബൈസരൺ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…