Categories: IndiaNATIONAL NEWS

“ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു”; ഭാരതം ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: കോവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയിൽ, ഇന്ന് ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കോവിഡ് പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ വാക്സിൻ ഉത്പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും.” നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്ത് മൂന്നാം ഘട്ട ട്രയൽ പരീക്ഷണങ്ങൾ നടന്നുവരികയാണ്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതൽ പരീക്ഷണങ്ങൾ സഹായിക്കും. വാക്സിൻ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷ വിര്‍ശനമായിരുന്നു പ്രധാനമന്ത്രി ഉയര്‍ത്തിയത്. അടുത്തകാലത്തൊന്നും ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത രൂക്ഷവിമര്‍ശനമാണ് ഐക്യരാഷ്ട്രസഭക്കെതിരെ മോദി നടത്തിയത്. സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മോദി പൊളിച്ചെഴുത്ത് ഉടനെ വേണം എന്ന് ആവശ്യപ്പെട്ടു. മഹാമാരി തടയുന്നതിൽ ഐക്യരാഷ്ട്രസഭ എവിടെയാണെന്നും മോദി ചോദിച്ചിരുന്നു.

admin

Recent Posts

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

27 mins ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

28 mins ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

1 hour ago

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

2 hours ago

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…

2 hours ago