'India is the hope for the future; a country that has proven that it is possible to overcome challenges!' Bill Gates praised India, Modi shared it
ന്യൂയോര്‍ക്ക്:ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് ഇന്ത്യയെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.വെല്ലുവിളികളെയെല്ലാം തരണം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച രാജ്യമാണ് ഇന്ത്യ എന്ന് തന്റെ ബ്ലോഗായ ‘ഗേറ്റ്സ് നോട്ട്സിൽ’ എഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.മാധ്യമ റിപ്പോര്‍ട്ടിൽ വന്ന ഗേറ്റ്സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിരുന്നു.
ലോകം ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുമ്പോഴും വലിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുന്ന ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് പ്രദാനം ചെയ്യുന്നത്. ശരിയായ കണ്ടുപിടിത്തങ്ങളും ഡെലിവറി ചാനലുകളും ഉണ്ടെങ്കില്‍ ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ലോകം നിരവധി പ്രശ്‌നങ്ങള്‍ നേരിടുമ്പോൾ, പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യത്തിന് പണവും സമയവും ഇല്ലെന്നാണ് തനിക്ക് ലഭിക്കുന്ന പ്രതികരണമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു. എന്നാല്‍ ഇവയെല്ലാം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യ നേടിയ പുരോഗതി തന്നെയാണ് ഇതിനുള്ള തെളിവെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.
‘ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് പ്രദാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതുകൊണ്ട് തന്നെ അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്നാല്‍ ആ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു. പോളിയോ നിര്‍മാര്‍ജനം ചെയ്തു. എച്ച്‌ഐവി പടരുന്നത് നിയന്ത്രിച്ചു, രാജ്യത്തെ ദാരിദ്ര്യം കുറച്ചു. ശിശുമരണനിരക്ക് കുറച്ചു. സാമ്പത്തിക സേവനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്ന രീതിയിലേക്ക് മാറ്റി.’- ബില്‍ഗേറ്റ്‌സ് കുറിച്ചു.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…