ഇന്ത്യയുടെ പുതിയ ഇസ്രായേൽ നിർമ്മിത അത്യന്താധുനീകമായ ചിനൂക്ക് ട്വിൻ റോട്ടർ ഹെവിലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾ സിയാച്ചിൻ ഗ്ലേഷിയറിൽ ഇറങ്ങി. ട്രൂപ്പിനുള്ള ആയുധങ്ങളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായാണ് ചിനൂക്ക് സിയാചിന്നിൽ ഇറങ്ങിയത്. അവശ്യ ഘട്ടത്തിൽ ഏത് പ്രതികൂല കാലാവസ്ഥയിലും പറന്നിറങ്ങാൻ കെല്പുള്ള ഹെലികോപ്റ്റർ ആണ് ചിനൂക്ക്.
ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും അത്യാധുനിക ആയുധങ്ങളാണ് ഇന്ത്യ വാങ്ങിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട നാലു ചിനൂക് ഹെലികോപ്റ്ററുകള്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത. സി.എച്ച് 4 7എഫ് (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകാളാണ് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യോമസേനക്ക് നല്‍കുന്നത്. നാളെയാണ് ഔദ്യോഗികമായി ഇവ വ്യോമസേനയുടെ ഭാഗമാകുന്നതെങ്കിലും, പരീക്ഷണാർത്ഥം ഞായറാഴ്ച തന്നെ സിയാച്ചിനിൽ പറന്നിറങ്ങുകയായിരുന്നു.
പാകിസ്ഥാന്‍ അതിര്‍ത്തികളിലും ചെെനീസ് അതിര്‍ത്തികളിലുമാണ് ചിനൂക് ഹെലികോപ്റ്ററുകള്‍ നിയോഗിക്കുക. സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നവിടങ്ങളില്‍ നിയോഗിക്കാന്‍ വേണ്ടി പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചു.
നിരവധി പരീക്ഷണ പറക്കലിന് ശേഷമാണ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. സെെനികര്‍ക്ക് വാഹനങ്ങളില്‍ എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ഭാരമേറിയ ആയുധങ്ങളും യന്ത്രങ്ങളും എത്തിക്കാന്‍ ഇതിന് സാധിക്കുന്നു. മറ്റുള്ള ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് വേഗത കൂടുതലാണ് ചിനൂക്കിന്. മണിക്കൂറില്‍ 302 കിലോമീറ്ററാണ് ചിനൂക്കിന്റെ പരാമാവധി വേഗത. ചിനൂക് ചി.എച്ച്-എഫ് ഹെലികോപ്റ്ററിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്.
യു.എസ്, ഓസ്ട്രേലിയ, അര്‍ജന്റീന, ഇറാന്‍, ഇറ്റലി, ജപ്പാന്‍, ഒമാന്‍, സ്പെയിന്‍, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ചിനൂക്ക് ഉള്ളത്. 35 സെെനികരെ അതില്‍ ഉള്‍ക്കെള്ളാനാകും. മാത്രമല്ല 10886 കിലോഗ്രാം വരെ ഭാരം ഉള്‍ക്കൊള്ളാനും ചിനൂക്കിന് സാധിക്കും.
ഇതോടെ പാകിസ്ഥാന് മേൽ ഇന്ത്യയ്ക്ക് സിയാചിൻ മേഖലയിൽ വ്യക്തമായ മേൽക്കെയാകും.
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…