മിസൈല്‍ നേട്ടത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; അഗ്നിപ്രൈം പരീക്ഷണം വിജയകരം

ദില്ലി: പ്രതിരോധ മേഖലയില്‍ രാജ്യത്തിന്റെ അന്തസ് വാനോളമുയര്‍ത്തി ഇന്ത്യയുടെ പുതിയ മിസൈല്‍ അഗ്നിപ്രൈമിന്റെ പരീക്ഷണം വിജയകരം. രാവിലെ 10.55 ന് ഒഡീഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണ ലോഞ്ചില്‍ നിന്നാണ് മിസൈല്‍ കുതിച്ചുയര്‍ന്നത്. ദൗത്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളും അഗ്നിപ്രൈം കൃത്യതയോടെ പാലിച്ചതായി ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. ആണവ മിസൈലുകളെ വഹിക്കാന്‍ ശേഷിയുള്ള അഗ്നിപ്രൈമിന് ആയിരം മുതല്‍ രണ്ടായിരം കിലോമീറ്റര്‍ വരെ
പ്രഹരശേഷിയുണ്ട്. അഗ്നി വിഭാഗത്തിലെ മിസൈലുകളുടെ ശ്രേണിയിലെ ഏറ്റവും ആധുനിക സംവിധാനങ്ങളാണ് ഇതിനുള്ളത്. കഴിഞ്ഞ മാസം 24 നും 25 നും ഡി.ആര്‍.ഡി.ഒ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത റോക്കറ്റുകള്‍ ചാന്ദിപ്പൂരില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

8 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

9 hours ago