അഹമ്മദാബാദ്: ഇന്ത്യയിലെ ഗ്രാമങ്ങള്‍ വെളിയിടവിസര്‍ജന വിമുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സബര്‍മതിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിനു സമീപം 20,000 ഗ്രാമസർപഞ്ചുമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. രാജ്യത്തെ ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജന വിമുക്തമായെന്ന് അദ്ദേഹം പറഞ്ഞു.
2014 ല്‍ മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 2019 ഒക്ടോബര്‍ 2 ആകുമ്പോഴേക്കും രാജ്യം വെളിയിട വിസര്‍ജന വിമുക്തമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാജ്യത്തെ ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജന വിമുക്തമായിരിക്കുകയാണെന്ന് സ്വച്ഛ് ഭാരത് ദിവാസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കും ആരോഗ്യം ഉറപ്പു നൽകുന്നതിലുള്ള സന്തോഷമാണ് തനിക്കെന്നും പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മടിച്ചു നിൽക്കുന്നവരെ ഉപയോഗിക്കാൻ നിർബന്ധിക്കും. ഇക്കാര്യത്തിൽ ജനങ്ങളുടെ പങ്കാളിത്തം വേണം. ജനങ്ങൾ ആരോഗ്യമുള്ളവരാകണമെന്ന ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാനാണ് സ്വച്‌ഛഭാരത് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. വെളിയിട വിസർജ്ജ്യ വിമുക്ത പ്രഖ്യാപനം രാജ്യത്തെ 130 കോടി ജനങ്ങളുടെ നേട്ടമാണ്. പദ്ധതിക്ക് പരമാവധി പ്രചാരണം നൽകിയതിന് മാദ്ധ്യമങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ശുചിത്വവും പരിസ്ഥിതിസംരക്ഷണവും മൃഗസംരക്ഷണവും ഗാന്ധിജിക്ക് താത്പര്യമുള്ള വിഷയങ്ങളായിരുന്നെന്ന് പറഞ്ഞ നരേന്ദ്ര മോദി എന്നാല്‍ ഇവയ്‍ക്കെല്ലാം പ്ലാസ്റ്റിക് വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. 2022 ഓടുകൂടി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ നിന്ന് രാജ്യത്തെ വിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്ക്കരണത്തിലൂടെ പ്ളാസ്‌റ്റിക് ഉപയോഗം കുറച്ചിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാനും അഴുക്കുചാലുകൾ സുഗമമായി പ്രവർത്തിക്കാനും മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പ്ളാസ്‌റ്റിക് ഉപയോഗം കുറയ്‌ക്കണം. സ്വച്‌ഛഭാരത് പദ്ധതി മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ 150-ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി 150 രൂപയുടെ നാണയം ചടങ്ങിൽ പ്രധാനമന്ത്രി പുറത്തിറക്കി. സ്വച്ഛ്‌ഭാരത് പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു. സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പരിപാടിയ്ക്കെത്തിയത്. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ മോദി, ഗാന്ധി മ്യൂസിയവും സന്ദര്‍ശിച്ചു. വൈകിട്ടോടെയായിരുന്നു മോദി സബര്‍മതി ആശ്രമത്തിലെത്തിയത്. എപ്പോള്‍ ഇവിടെയെത്തിയാലും ബാപ്പുജിയുള്ളതായി തനിക്ക് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…