ദില്ലി: ഇന്ത്യയിലെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. ജാർഖണ്ഡ് മുന്‍ ഗവർണറർ ദ്രൗപദി മുർമുവാണ് എന്‍ഡിഎയുടെ സ്ഥാനാർത്ഥി. അറുപത് ശതമാനത്തിലധികം വോട്ടുകൾ ഇതിനോടകം എന്‍ഡിഎ സ്ഥാനാർത്ഥി ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വിജയവും മഹാരാഷ്‌ട്രയിൽ ബിജെപി-ശിവസേന സഖ്യം അധികാരത്തിലേറിയതും മുർമൂവിന് വോട്ട് വർദ്ധിപ്പിക്കും. വനവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിത സ്വതന്ത്ര ഭാരതത്തിന്റെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന സുവർണ്ണ മുഹൂർത്തനത്തിനായാണ് രാജ്യം കാത്തിരിക്കുന്നത്. അതേസമയം എതിർ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയാണ്. തിങ്കളാഴ്ച പാർലമെന്‍റ് വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ എന്‍ഡിഎയുടെ പാർലമെന്‍ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ മോക് ഡ്രില്ലും നടത്തും. പ്രതിപക്ഷ പാർട്ടികളും ഇന്ന് യോഗം ചേരുന്നുണ്ട്.
വോട്ടെടുപ്പ് നടക്കുന്നത് നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാർലമെന്റ് ഹൗസിലെ റൂം നമ്പർ 63 ലും സംസ്ഥാന അസംബ്ലികളിലെ വിജ്ഞാപനം ചെയ്ത മുറികളിലുമാണ് . പാർലമെന്റിലെ ഇരു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡൽഹിയും പുതുച്ചേരിയും ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികരുമാണ് ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നത്. വോട്ടെണ്ണൽ നടക്കുന്നത് ജൂലൈ 21 നാണ്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…